ഖത്തർ ലോകക്കപ്പിൽ സഊദി അറേബ്യ കളത്തിലിറങ്ങും, യോഗ്യത നേടി
റിയാദ്: സഊദി അറേബ്യ ലോകകപ്പ് ഫുട്ബോളിൽ യോഗ്യത നേടി. വ്യാഴാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരെ ജപ്പാൻ നേടിയ വിജയത്തോടെയാണ് ഖത്തറിൽ നടക്കുന്ന 2022 ലോകകപ്പിന് സഊദി അറേബ്യ ഔദ്യോഗികമായി യോഗ്യത നേടിയത്. സഊദി അറേബ്യ ചരിത്രത്തിൽ ആറാം തവണയാണ് ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടുന്നത്.
ജപ്പാന്റെ വിജയം ഗ്രൂപ്പ് ബിയിൽ നിന്ന് നേരിട്ട് ലോകകപ്പിന് യോഗ്യത നേടാനുള്ള ഓസ്‌ട്രേലിയയുടെ സാധ്യതകളെ തകർത്തതിനാൽ സഊദിക്ക് വ്യാഴാഴ്ച പിന്നീട് ചൈനയ്‌ക്കെതിരായ മത്സര ഫലത്തിനായി കാത്തിരിക്കേണ്ടതില്ല. തുടര്‍ച്ചയായ രണ്ടാം തവണയാണ് സഊദി ലോകകപ്പ് കളിക്കുക
വ്യാഴാഴ്ച ഓസ്‌ട്രേലിയയെ 2-0 ന് തോൽപ്പിച്ച് ജപ്പാൻ തുടർച്ചയായ ഏഴാം ലോകകപ്പിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. ഖത്തറിലേക്കുള്ള അവരുടെ പ്രതീക്ഷകൾ ഉറപ്പിക്കാൻ ഓസ്‌ട്രേലിയ ഇപ്പോൾ അപകടകരമായ പ്ലേ ഓഫ് നേരിടേണ്ടിവരും.
ഗ്രൂപ്പ് ബി-യില്‍ സഊദിയാണ് രണ്ടാമത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ജപ്പാന്റെ വിജയത്തോടെ, ക്വാളിഫയറിലെ രണ്ടാം ഗ്രൂപ്പിൽ സഊദി അറേബ്യയുടെ അൽ-അഖ്ദർ 19 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. 21 പോയിന്റ് നേടിയ ജപ്പാന് ആണ് മുന്നിൽ. ഓസ്‌ട്രേലിയ ഇതുവരെ 15 പോയിന്റ് നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."