കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട കേസില്‍ മൂന്നുപേര്‍ റിമാന്‍ഡില്‍
ന്യൂഡല്‍ഹി: മലയാളിയടക്കമുള്ള കന്യാസ്ത്രീകള്‍ യു.പിയില്‍ ട്രെയിന്‍ യാത്രയ്ക്കിടെ ആക്രമിക്കപ്പെട്ട കേസില്‍ മൂന്നുപേര്‍ റിമാന്‍ഡില്‍. യു.പി സ്വദേശികളായ അജയ് ശങ്കര്‍, അഞ്ചല്‍ അര്‍ചാരിയ, പുര്‍ഗേഷ് അമാരിയ എന്നിവരേയാണ് ഝാന്‍സിയിലെ വിചാരണകോടതി റിമാന്റ് ചെയ്തത്. പ്രതികള്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരും വിവിധ ഹിന്ദുത്വസംഘടനകളുടെ പ്രാദേശികനേതാക്കളുമാണ്.
അഞ്ചല്‍ അര്ചാരിയയും പുര്ഗേഷും ട്രെയിനില്‍ വച്ച് കന്യാസ്ത്രീകളെ അധിക്ഷേപിച്ച സംഘത്തിലുള്ളവരാണ്. കന്യാസ്ത്രീകള്‍ മതംമാറ്റുകയാണെന്ന് പൊലിസിന് തെറ്റായ സന്ദേശം നല്‍കിയത് അജയ ശങ്കറാണ്. ഇവര്‍ക്കെതിരേ നിസാരവകുപ്പുകളാണ് യു.പി പൊലിസ് ചുമത്തിയതെന്ന് ആക്ഷേപമുണ്ട്.
കഴിഞ്ഞമാസം 19ന് ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടത്. രണ്ടുകന്യാസ്ത്രീകള് സന്യാസ വേഷത്തിലും മറ്റുള്ളവര്‍ സാധാരണ വേഷത്തിലുമായിരുന്നു. സാധാരണവേഷത്തിലുള്ള പെണ്‍കുട്ടികളെ മതം മാറ്റാന്‍ കൊണ്ടുപോകുന്നുവെന്ന് ആരോപിച്ചായിരുന്നു കൈയേറ്റശ്രമവും അധിക്ഷേപവും. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടും ഇന്ത്യന്‍ റെയില്‍വേയോടും റിപ്പോര്‍ട്ട് തേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."