HOME
DETAILS

വംശീയ അധിക്ഷേപവും ഭീഷണിയും: ജര്‍മന്‍ പാര്‍ലമെന്റിലേക്കുള്ള മത്സരത്തില്‍നിന്ന് സിറിയന്‍ അഭയാര്‍ഥി നേതാവ് പിന്‍മാറി

  
backup
April 02 2021 | 16:04 PM

syrian-refugee-quits-bid-for-german-parliament-seat-over-racism

ബെര്‍ലിന്‍: വംശീയ അധിക്ഷേപവും ഭീഷണിയും കാരണം സിറിയന്‍ അഭയാര്‍ഥി നേതാവ് ജര്‍മന്‍ പാര്‍ലമെന്റിലേക്കുള്ള മത്സരത്തില്‍ നിന്നു പിന്‍മാറി. ജര്‍മന്‍ പാര്‍ലമെന്റിലെ ആദ്യസിറിയന്‍ അഭയാര്‍ഥി എം.പി ആവുമെന്ന് പ്രതീക്ഷിച്ചിരുന്ന താരീഖ് അലൗസ് ആണ് വംശീയ അധിക്ഷേപവും വധഭീഷണിയും കാരണം പിന്‍മാറിയത്. സപ്തംബറില്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കാനായിരുന്നു താരീഖ് തീരുമാനിച്ചിരുന്നത്. എന്നാല്‍ തനിക്കും തന്റെ പാര്‍ട്ടിക്കും ലഭിച്ചുകൊണ്ടിരിക്കുന്ന ഭീഷണികളുടെ സാഹചര്യത്തില്‍ ഇത്തരമൊരു നീക്കത്തില്‍ നിന്നു പിന്‍മാറുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു.

 

 ജെര്‍മനിയില്‍ അഭയാര്‍ഥി സമൂഹത്തിനെതിരായ ഉത്തരംനീക്കങ്ങളില്‍ അത്ഭുതപ്പെടേണ്ടതില്ലെന്ന് നീമ മലാസത്ത് അഭിപ്രായപ്പെട്ടു. ഇറാനിയന്‍ വംശജയായ നീമ ഇടതു പാര്‍ട്ടി എം.പിയാണ്. താരീഖിന്റെ അനുഭവത്തില്‍ തനിക്ക് ആശ്ചര്യമൊന്നും തോന്നിയില്ലെന്നും ഇത്തരം അനുഭവങ്ങള്‍ താന്‍ നിരന്തരം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. നിങ്ങള്‍ക്ക് ഒരു അഭയാര്‍ഥി പശ്ചാത്തലമുണ്ടെങ്കില്‍ ഇത്തരത്തിലുള്ള വംശീയ അധിക്ഷേപങ്ങളും ഭീഷണികളും നേരിടേണ്ടിവരുമെന്നും നീമ കൂട്ടിച്ചേര്‍ത്തു.

സിറിയയിലെ സര്‍ക്കാര്‍ വിരുദ്ധസമരങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന നിയമ വിദ്യാര്‍ഥിയായ താരീഖ് 2015ലാണ് ജര്‍മനിയില്‍ അഭയം തേടിയത്. ജര്‍മനിയിലെത്തിയ ശേഷം അഭര്‍യാര്‍ഥികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ച താരീഖ് ഏറെ ജനശ്രദ്ധ നേടിയിരുന്നു. മെഡിറ്ററേണിയന്‍ കടലില്‍ നിന്നു അഭയാര്‍ഥികളെ രക്ഷിക്കുന്ന സീബ്രൂക്കേയുടെ സഹസ്ഥാപകന്‍ കൂടിയാണ് താരീഖ്. വംശീയതെ പ്രതിരോധിക്കാനും അതിന്റെ ഇരകളെ സംരക്ഷിക്കാനും എല്ലാപാര്‍ട്ടികളിലും തങ്ങളുടെ ശക്തമായ സാന്നിധ്യം എല്ലാ പാര്‍ട്ടികളിലും സൊസൈറ്റികളിലും ഉണ്ടായിരിക്കണമെന്നാണ് തന്റെ സ്ഥാനാര്‍ഥിത്തവും തുടര്‍ന്നുണ്ടായ സംഭവങ്ങളും സൂചിപിപ്പിക്കുന്നതെന്നും താരീഖ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. താരീഖിന് പിന്തുണയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ന്യൂനമർദ്ദം ഇന്ന് തീവ്രമാകും; അടുത്ത നാലുദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Kerala
  •  21 days ago
No Image

ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Kerala
  •  21 days ago
No Image

പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം; വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങി 15 സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനൊരുങ്ങി സർക്കാർ

National
  •  21 days ago
No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  21 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  21 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  21 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  21 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  21 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  21 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  21 days ago