റമദാൻ ഉംറ; കൊവിഡ് വാക്സിന് നിർബന്ധമാക്കിയിട്ടില്ലെന്ന് മന്ത്രാലയം
ജിദ്ദ: റമദാനില്‍ ഉംറ നിര്‍വഹിക്കാനെത്തുന്നവര്‍ കൊവിഡ് വാക്സിന് എടുത്തവരായിരിക്കണമെന്ന നിബന്ധന ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഉറം നിര്‍വഹിക്കാന്‍ കൊവിഡ് വാക്സിന് എടുക്കല്‍ നിര്‍ബന്ധമാണെന്ന രീതിയിലുള്ള പ്രചാരണത്തിനു മറുപടിയായാണ് മന്ത്രാലയം ഇതു വിശദീകരിച്ചത്. ഹജ്, ഉംറ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും റമദാന് ഒന്നു മുതല്‍ കൊറോണ വാക്സിന് സ്വീകരണം നിര്‍ബന്ധമാക്കാന്‍ ഹജ്, ഉംറ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഈ വര്‍ഷം ഹജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന ആഭ്യന്തര ഹാജിമാര്‍ ദുല്‍ഹജ് ഒന്നിനു മുമ്പ് രണ്ടു ഡോസ് കൊറോണ വാക്സിന് സ്വീകരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഹജ് ജോലിക്കെത്തുന്നവര്‍ക്കും ഇതു ബാധകമാണ്. വിദേശ ഹാജിമാര്‍ സഊദിയിലെത്തുന്നതിന് ഒരാഴ്ച മുമ്പാണ് രണ്ടാമത്തെ ഡോസ് വാക്സിന് സ്വീകരിച്ചിരിക്കണം. സൗദിയില്‍ എത്തുന്നതിന് 72 മണിക്കൂറിനിടെ നടത്തിയ നെഗറ്റീവ് കൊറോണ പരിശോധനാ റിപ്പോര്‍ട്ടും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."