HOME
DETAILS
MAL
സി.പി.എം ബി.ജെ.പി ഒത്തുകളി ആരോപിച്ച് രാഹുല്‍ ഗാന്ധി
backup
April 03 2021 | 06:04 AM
കൊയിലാണ്ടി: സി.പി.എം ബി.ജെ.പി ഒത്തുകളി ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊയിലാണ്ടിയില്‍ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
സി.പി.എമ്മിനെതിരേ നരേന്ദ്രമോദി ഇതുവരേ ഒന്നും പറഞ്ഞിട്ടില്ലെന്നും ആര്.എസ്.എസിന് ഭീഷണി കോണ്‍ഗ്രസില്‍ നിന്നാണെന്ന് അവര്‍ക്കറിയാമെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് മുക്ത ഭാരതം എന്നാണ് എപ്പോഴും മോദി പറയുന്നത്. ഒരിക്കലും സി.പി.എം മുക്തഭാരതം എന്നു പറയാത്തതെന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിച്ചു.
.കഴിഞ്ഞ ദിവസം വയനാട്ടില്‍ പ്രചാരണത്തിനെത്തുമ്പോള്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ നമ്മുടെ സഹോദരങ്ങളാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. എന്നാല്‍ ഇന്ന് ഇടതു ബി.ജെ.പി ബന്ധം ആരോപിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."