അന്‍പാണ് റാഫി
കണ്ണൂര്‍: ചെന്നൈ നഗരത്തിലെ തെരുവുകളില്‍ കഴിയുന്ന അനാഥര്‍ക്ക് തുണയായ അന്‍പകം റാഫിക്ക് തമിഴ്‌നാട് സര്‍ക്കാരിന്റെ ബഹുമതി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെന്നൈ സെക്രട്ടറിയേറ്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി ജയലളിത റാഫിക്ക് ഒരു പവന്‍ സ്വര്‍ണ പതക്കവും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന പുരസ്‌കാരം സമര്‍പ്പിച്ചു. ഭിന്നശേഷിക്കാരുടെ ക്ഷേമ-സംരക്ഷണത്തിനായി നടത്തിയ സേവനം പരിഗണിച്ചാണ് പുരസ്‌കാരം. ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന അന്‍പകം പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടനയുടെ സ്ഥാപകനായ മുഹമദ് റാഫി അന്‍പകം റാഫിയെന്ന പേരിലാണ് അറിയപ്പെടുന്നത്. കണ്ണൂര്‍ കാഞ്ഞിരോട് തലമുണ്ട സ്വദേശിയാണ്. റോഡരികില്‍ അലഞ്ഞു തിരിയുകയായിരുന്ന മാനസിക രോഗിയെ ചെന്നൈ സെവന്‍സ് ഹില്‍സിലുള്ള തന്റെ വീട്ടില്‍ പാര്‍പ്പിച്ചു പരിചരിച്ചു കൊണ്ടാണ് റാഫി 1999ല്‍ അന്‍പകമെന്ന പേരില്‍ സാമൂഹ്യ സേവനം തുടങ്ങുന്നത്. പിന്നീട് ചാരിറ്റബിള്‍ ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്തു. ഇന്നിപ്പോള്‍ ചെന്നൈയില്‍ അന്‍പകത്തിന് 310 പേര്‍ക്ക് തണലേകാന്‍ മൂന്നിടങ്ങളില്‍ ഹോമുകളുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷമായി അന്‍പകത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ട്. മകള്‍ റാഫിയയും പിതാവിനൊപ്പം അന്‍പകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."