മോഷണക്കേസുകളിലെ പ്രതികള്‍ പിടിയില്‍
പാപ്പിനിശ്ശേരി: മോഷണക്കേസുകളില്‍ പ്രതികളായ രണ്ട് പേരെ വളപട്ടണം പൊലിസ് പിടികൂടി. പാപ്പിനിശ്ശേരി ഷീലാ ടെക്സ്റ്റൈല്സിനു സമീപം നടരാജ് ഹൗസില്‍ സുരേഷ് നടരാജ് (47), പാപ്പിനിശ്ശേരി റെയില്‍വേ സ്റ്റേഷനു സമീപത്തെ തഞ്ചാവൂര്‍ സ്വദേശി വെങ്കിടേഷ് (45) എന്നിവരെയാണ് വളപട്ടണം എസ്.ഐ ശ്രീജിത്ത് കൊടേരിയും സംഘവും വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെ പുതിയതെരു ഹൈവേ ജങ്ഷനു സമീപം പിടികൂടുന്നത്. ഇവരുടെ കൈയില്‍ നിന്ന് ചുറ്റിക, കട്ടിങ് പ്ലെയര്‍, പൂട്ട് തുറക്കാന്‍ ഉപയോഗിക്കുന്ന രണ്ട് കമ്പി എന്നിവയും കണ്ടെടുത്തു. സുരേഷ് മാസങ്ങള്‍ക്കു മുന്‍പ് കടലായി ശ്രീകൃഷ്ണ ക്ഷേത്ര ഭണ്ഡാരം തകര്‍ത്ത് പണം മോഷ്ടിച്ച കേസിലും ചിറക്കല്‍ പഞ്ചായത്ത് ഓഫിസിന്റെ പൂട്ട് തകര്‍ത്ത കേസിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വെങ്കിടേഷ് കോഴിക്കോടും പരിസര പ്രദേശത്തും വിവിധ കടകളില്‍ മോഷണം നടത്തി ആറു മാസത്തോളം കോഴിക്കോട് സബ് ജയിലില്‍ കിടന്നിട്ടുണ്ട്. എ.എസ്.ഐ രവീന്ദ്രന്, സി.ഇ.ഒമാരായ അനില്‍കുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ പൊലിസ് സംഘത്തിലുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."