HOME
DETAILS
MAL
നിര്‍ദ്ദേശം ലംഘിച്ച് ബൈക്ക് റാലി; അമ്പലപ്പുഴയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയ്‌ക്കെതിരെ പൊലിസ് കേസെടുത്തു
backup
April 03 2021 | 10:04 AM
ആലപ്പുഴ: നിര്‍ദ്ദേശം ലംഘിച്ച് ബൈക്ക് റാലി നടത്തിയ അമ്പലപ്പുഴയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്കെതിരെ പൊലിസ് കേസെടുത്തു. ഇടതു സ്ഥാനാര്‍ഥി എച്ച്.സലാമിനെതിരെയാണ് പൊലിസ് കേസെടുത്തത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം ലംഘിച്ച് ബൈക്ക് റാലി സംഘടിപ്പിച്ചെന്നു കാട്ടി യു.ഡി.എഫ് നല്‍കിയ പരാതിയിലാണ് പൊലിസിന്റെ നടപടി.
ശനിയാഴ്ച്ച രാവിലെയാണ് മണ്ഡലത്തില്‍ പ്രചരണത്തിനിടെ ബൈക്ക് റാലി നടത്തിയത്. ശനിയാഴ്ച മുതല്‍ പോളിങ് ദിവസം വരെ ബൈക്ക് റാലി സംഘടിപ്പിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
കൊവിഡ് രോഗവ്യാപനവും ക്രമസമാധാന പ്രശ്നങ്ങളും കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള കൊട്ടിക്കലാശത്തിനും സംസ്ഥാനത്ത് വിലക്കുണ്ട്. പകരം ഞായറാഴ്ച വൈകിട്ട് 7 മണി വരെ പ്രചാരണമാകാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."