HOME
DETAILS
MAL
കൊല്ലപ്പെട്ട പോപുലര്‍ ഫ്രണ്ട് പ്രവര്ത്തകന് സുബൈറിന്റെ കുടുംബത്തിനും ജപ്തി നോട്ടീസ്
backup
January 23 2023 | 13:01 PM
പാലക്കാട്: ഹര്‍ത്താലിന്റെ അഞ്ച് മാസം മുമ്പ് കൊല്ലപ്പെട്ട പോപുലര്‍ ഫ്രണ്ട് പ്രവര്ത്തകന് സുബൈറിന്റെ കുടുംബത്തിനും ജപ്തി നോട്ടീസ്. പിഴയടച്ചില്ലെങ്കില്‍ സുബൈറിന്റെ മുഴുവന്‍ സ്വത്തുക്കളും ജപ്തി ചെയ്യുമെന്നും നോട്ടിസിലുണ്ട്.
2022 ഏപ്രില്‍ 15നാണ് സുബൈര്‍ കൊല്ലപ്പെട്ടത്. ആര്.എസ്.എസ് പ്രവര്‍ത്തകരാണ് കേസില്‍ പ്രതിപ്പട്ടികയിലുള്ളത്. പാലക്കാട് എലപ്പുള്ളിയിലെ സുബൈറിന്റെ കുടുംബത്തിനാണ് ജപ്തി നോട്ടീസ് ലഭിച്ചത്.
പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നാശനഷ്ടമുണ്ടാക്കിയതിനാണ് ജപ്തി നടപടികള്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. എന്നാല്‍ പോപുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്തവര്‍ക്കും ജപ്തി നോട്ടീസ് നല്‍കിയതായി നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."