ആർക്കിടെക്ചർ അപേക്ഷ 28 വരെ
ആർക്കിടെക്ചർ മേഖലയിലെ ബിരുദ/ബിരുദാനന്തര കോഴ്‌സുകൾക്ക് മികച്ച പഠനസൗകര്യങ്ങളുള്ള സ്ഥാപനമായ ഡൽഹിയിലെ എസ്.പി.എ ദ്വിവത്സര മാസ്റ്റർ ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഈ മാസം 28 വരെ ഓൺലൈൻ വഴി അപേക്ഷ നൽകാം. ആർക്കിടെക്ചറൽ കൺസർവേഷൻ, അർബൻ ഡിസൈൻ, ലാൻഡ്‌സ്‌കേപ് ആർക്കിടെക്ചർ, ബിൽഡിങ് എൻജിനീയറിങ് ആൻഡ് മാനേജ്‌മെന്റ്, ഇൻഡസ്ട്രിയൽ ഡിസൈൻ, എൻവയൺമെന്റൽ പ്ലാനിങ്, ഹൗസിങ്, റീജിയനൽ പ്ലാനിങ്, ട്രാൻസ്‌പോർട്ട് പ്ലാനിങ്, അർബൻ പ്ലാനിങ് എന്നിവയാണ് പ്രോഗ്രാമുകൾ. അപേക്ഷാ ഫീസ് 2500 രൂപയാണ്, എൻ.ആർ.ഐ- 300 യു.എസ് ഡോളർ.
പ്രവേശന യോഗ്യത
ആർക്കിടെക്ചർ, പ്ലാനിങ്, സിവിൽ/ആർക്കിടെക്ചറൽ/എൻവയൺമെന്റൽ/മുനിസിപ്പൽ/ബിൽഡിങ് എൻജിനീയറിങ്, ബിൽഡിങ് സയൻസ്, ഡിസൈൻ, ഫൈൻ ആർട്‌സ് വിഷയങ്ങളിലെ ബാച്‌ലർ ബിരുദം.
ജ്യോഗ്രഫി/സോഷ്യോളജി/ഇക്കണോമിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്/ഓപറേഷൻസ് റിസർച്/എൻവയൺമെന്റൽ സയൻസ്/എൻവയൺമെന്റൽ മാനേജ്‌മെന്റ് വിഷയങ്ങളിലെ മാസ്റ്റർ ബിരുദം. കൺസ്ട്രക്ഷൻ ടെക്‌നോളജിയിലെ അഞ്ചു വർഷ ഡിപ്ലോമ.
പരീക്ഷ ഏതായാലും 55 ശതമാനം എങ്കിലും മാർക്ക് വേണം. പട്ടിക, പിന്നാക്ക വിഭാഗക്കാർക്ക് 50 ശതമാനം മതി. ഓഗസ്റ്റ് ഒന്നിനകം മാർക്ക് ലിസ്റ്റ് ഹാജരാക്കാവുന്ന ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഒരാൾ ഒരു പി.ജി പ്രോഗ്രാമിനു മാത്രമേ അപേക്ഷിക്കാവൂ. വിശദാംശങ്ങൾ വെബ്‌സൈറ്റിൽ.
കേന്ദ്രമാനദണ്ഡപ്രകാരം സംവരണമുണ്ട്. ഓഗസ്റ്റ് 10നു ക്ലാസുകൾ തുടങ്ങും. പരിമിത ഹോസ്റ്റൽ സൗകര്യമുണ്ട്.
മറ്റു പ്രോഗ്രാമുകൾ
ആർക്കിടെക്ചർ/പ്ലാനിങ് ബാച്‌ലർ ബിരുദ സെലക്ഷൻ ജെ.ഇ.ഇ മെയിൻ വഴി.
എൻ.ആർ.ഐ വിഭാഗക്കാർക്ക് നേരിട്ട് ബാച്‌ലർ ബിരുദപ്രവേശനത്തിന് വഴിയൊരുക്കുന്ന DASA രീതിയും നിലവിലുണ്ട്.
ബാച്‌ലർ ഓഫ് പ്ലാനിങ് കോഴ്‌സിൽ പ്രവേശനം കിട്ടുന്നവരിൽ 15 പേർക്ക് ഏഴാം സെമസ്റ്റർ കഴിയുമ്പോൾ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് പ്ലാനിങ് പ്രോഗ്രാമിലേക്കു മാറാം.
പി.എച്ച്.ഡി പ്രവേശനത്തിന് എപ്പോൾ വേണമെങ്കിലും അപേക്ഷിക്കാം. വർഷത്തിൽ രണ്ടു തവണ പ്രവേശനം നടത്തും.
വിശദവിവരങ്ങൾ: www.spa.ac.in
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."