പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അപാകതകള്‍ പരിഹരിക്കണം: എം.എസ്.എഫ്
മലപ്പുറം: സച്ചാര്‍ കമ്മീഷന്‍ ശിപാര്‍ശ പ്രകാരം യു.പി.എ സര്‍ക്കാര്‍ നല്‍കി വന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് അപേക്ഷ വിദ്യാര്‍ഥികള്‍ക്ക് പ്രഹസനമായ സാഹചര്യത്തില്‍ അപാകതകള്‍ പരിഹരിച്ച് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ലളിതമായ രീതിയില്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരമൊരുക്കണമെന്ന് എം.എസ്.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം വരെ അപേക്ഷ സ്വീകരിച്ചിരുന്നത് സംസ്ഥാന സര്‍ക്കാര്‍ നേരിട്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ സ്വീകരിക്കന്‍ തുടങ്ങിയതോടെ വിദ്യാര്‍ഥികള്‍ക്ക് പ്രയാസമായി. നിലവില്‍ സ്‌കോളര്‍ഷിപ്പ് വാങ്ങുന്ന വിദ്യാര്‍ഥികള്‍ക്കും ലഭിക്കാത്ത രീതിയിലാണ് ഇപ്പോഴത്തെ അപേക്ഷ സര്‍മര്‍പ്പണം. ഇത് ആയിക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാകും. അക്ഷയ കേന്ദ്രങ്ങള്‍ വഴി ഒമ്പത് രേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ അപേക്ഷ നടപടികള്‍ പൂര്‍ണമാകു. പല അക്ഷയ കേന്ദ്രങ്ങളില്‍ ആവശ്യമായ സൗകര്യങ്ങളില്ലാത്തതും തിരിച്ചടിയാകുന്നുണ്ട്. 31ന് അപേക്ഷ കാലവധി തീരാനിരിക്കെ അപേക്ഷയുമായി ബന്ധപ്പെട്ട നടപടി ലഘൂകരിച്ച് വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം നേടുന്നതിന് സര്‍ക്കാര്‍ സാഹചര്യമൊരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പരിഹരിച്ചില്ലങ്കില്‍ സമര പരിപാടിയുമായി എം.എസ്.എഫ് രംഗത്തിറങ്ങുമെന്നും ഭാരാഹികള്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റ് ടി.പി ഹാരിസ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."