HOME
DETAILS

കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതികള്‍ക്ക് ഡി.പി.സി അംഗീകാരം

  
backup
August 19, 2016 | 8:39 PM

%e0%b4%95%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af


മലപ്പുറം: കാളികാവ് ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിക്ക് ഡി.പി.സിയുടെ അംഗീകാരം. മൊത്തം പതിനൊന്ന് കോടിയുടെ പദ്ധിക്കാണ് ഡി.പി.സി അംഗീകാരം നല്‍കിയത്. അടിസ്ഥാന സൗകര്യത്തിനും ക്ഷേമ പദ്ധതികള്‍ ഉള്‍പ്പെടെ 85 പദ്ധതികളാണ് അംഗീകാരത്തിനായി സമര്‍പ്പിച്ചത്. ഉത്പാദന മേഖക്ക് 70 ലക്ഷവും, റോഡുകളുടെ നവീകരണത്തിനും മറ്റുമായി 1.35 കോടി രൂപയും എസ്.സി വിഭാഗങ്ങള്‍ക്കായി 1.27 ലക്ഷവും എസ്.ടി വിഭാഗങ്ങള്‍ക്കായി 17.3 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. അംഗവൈകല്യ ബാധിച്ച 18 വയസ്സില്‍ താഴെയുള്ളവര്‍ക്കായി 23 ലക്ഷം, വനിതകളുടെ ഉന്നമനത്തിനായി 61 ലക്ഷം, മാലിന്യ സംസ്‌കരണത്തിന് 31 ലക്ഷം, ഏഴ് എസ്.സി കുടിവെള്ള പദ്ധതികള്‍ക്കായി 75 ലക്ഷം രൂപയുമാണ് നീക്കിവെച്ചിട്ടുള്ളത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതിക്ക് ജില്ലയില്‍ രണ്ടാമത് അംഗീകാരം നേടുന്ന ബ്ലോക്ക് പഞ്ചായത്താണ് കാളികാവ്. നേരത്തെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നേടിയിരുന്നു. അടുത്ത 23 വരെയാണ് തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഇതിനുള്ള നടപടി ത്വരിതപ്പെടുത്താനും ഡി.പി.സി തീരുമാനമായി.
മൊത്തം പദ്ധതി വിഹിതത്തിന്റെ 20 ശതമാനം കാര്‍ഷിക മേഖലക്കും 10 ശതമാനം മാലിന്യ സംസ്‌കരണത്തിനും മാറ്റിവെക്കണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് മൂന്ന് ഘട്ടങ്ങളിലായി പഞ്ചായത്ത് പ്രസിഡന്റ്മാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കാന്‍ ഡി.പി.സിയില്‍ തീരുമാനമയി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷണന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ. അബ്ദുല്‍ ലത്തീഫ്, ജില്ലാ പ്ലാനിങ് ഓഫീസര്‍, ഡി.എം.ഒ ഡോക്ടര്‍ ഉമ്മര്‍ ഫാറൂഖ് തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലാ നഗരസഭയില്‍ നിര്‍ണായക നീക്കവുമായി എല്‍.ഡി.എഫ്; ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കി

Kerala
  •  14 days ago
No Image

വിഴിഞ്ഞം കരാർ: വിവാദത്തിലേക്ക് പോകരുത്, കരാർ വ്യവസ്ഥകൾ ലംഘിക്കാനാകില്ലെന്ന് ഇ.പി. ജയരാജൻ

Kerala
  •  14 days ago
No Image

റെക്കോർഡുകളുടെ രാജാവിന് നോക്കൗട്ടിൽ പിഴക്കുന്നു; ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് കണക്കുകൾ ഇങ്ങനെ

Football
  •  14 days ago
No Image

യുഎഇയിലെ 30 ദിവസത്തെ വിസ ഗ്രേസ് പിരീഡ് ഇന്ന് അവസാനിക്കും: യാത്രക്കാർ അറിഞ്ഞിരിക്കേണ്ട നിർണ്ണായക വിവരങ്ങൾ ഇതാ

uae
  •  14 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍: മുന്നറിയിപ്പ് ലഭിച്ചിട്ടും സർക്കാർ സുരക്ഷാ മുന്നൊരുക്കങ്ങൾ ചെയ്തില്ല; ദുരന്തസ്ഥലം സന്ദര്‍ശിച്ച് പിണറായി വിജയന്‍

Kerala
  •  14 days ago
No Image

ഫ്രാന്‍സ്-മൊറോക്കോ മത്സരത്തിന് അര്‍ജന്റീനന്‍ റഫറിമാര്‍; ഫിഫക്കെതിരെ ഒത്തുകളി ആരോപണവുമായി ആരാധകര്‍

Football
  •  14 days ago
No Image

എസ്.ആര്‍.എഫ്.ടി.ഐ ലൈംഗികാതിക്രമ കേസ്: നടപടിയെടുത്തില്ലെന്ന് ആരോപണം; സുരേഷ് ഗോപിക്കെതിരെ പരാതി

National
  •  14 days ago
No Image

നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇറാനും അമേരിക്കയും പ്രതിജ്ഞാബദ്ധർ; ആവശ്യവുമായി ഖത്തർ പ്രധാനമന്ത്രി

uae
  •  14 days ago
No Image

നാല് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു; കള്ളാടി ദുരന്തത്തില്‍ മരണം ഏഴായി, ഇനി കണ്ടെത്താനുള്ളത് ഒരാളെ

Kerala
  •  14 days ago
No Image

സ്വര്‍ണവില ഇന്ന് രണ്ടാം തവണയും കൂടി; ഗ്രാമിന് 110 രൂപയുടെ വര്‍ധനവ്

Kerala
  •  14 days ago