കള്ളാടി ദുരന്തം; തുരങ്കപാത നിര്‍മാണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ മറച്ചുവെച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം അന്നത്തെ സര്‍ക്കാരിനല്ല; എം.വി ഗോവിന്ദന്‍
കല്‍പ്പറ്റ: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തിന് പിന്നാലെ വയനാട് തുരങ്കപാതയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തുരങ്കപാത നിര്‍മാണവുമായി ബന്ധപ്പെട്ട് മുന്‍പ് എന്തെങ്കിലും വിവരങ്ങള്‍ മറച്ചുവെച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം അന്നത്തെ സര്‍ക്കാരിനല്ലെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. കള്ളാടി ദുരന്തസ്ഥലം സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വിരങ്ങള്‍ ആരെങ്കിലും മറച്ചുവെച്ചിട്ടുണ്ടെങ്കില്‍ അത് അവരോടാണ് ചോദിക്കേണ്ടത്. ഇതില്‍ സര്‍ക്കാരിന് പങ്കില്ല. കേന്ദ്ര ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ശാസ്ത്രീയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് തുരങ്കപാത നിര്‍മാണം ആരംഭിച്ചത്. മുന്‍പ് നല്‍കിയ റിപ്പോര്‍ട്ടുകളില്‍ എന്തെങ്കിലും വീഴ്ച്ചകളോ അപാകതകളോ സംഭവിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് എല്ലാ കാര്യങ്ങളും അന്വേഷിക്കട്ടെ. കള്ളാടിയിലുണ്ടായത് അതിശക്തമായ മലയിടിച്ചിലാണെന്നും മല ഒന്നാകെ ഇടിഞ്ഞ് താഴേക്ക് പതിച്ചതാണ് അപകടത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ വലിയ രീതിയില്‍ മലയിടിഞ്ഞ് വരുമ്പോള്‍ അതിനെ തടഞ്ഞുനിര്‍ത്താന്‍ സാധാരണ സംരക്ഷണ ഭിത്തികള്‍ക്ക് കഴിയില്ല,' എം.വി ഗോവിന്ദന്‍ പറഞ്ഞു.
കള്ളാടിയിലുണ്ടായത് വലിയൊരു പ്രകൃതിദുരന്തമാണെന്നും, ഇനി മുന്നോട്ട് പോകുമ്പോള്‍ എല്ലാ വശങ്ങളും കൃത്യമായി പഠിച്ച് വേണം കാര്യങ്ങള്‍ ചെയ്യാനെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയനോടൊപ്പമാണ് എം.വി ഗോവിന്ദന്‍ സന്ദര്‍ശനം നടത്തിയത്.
അതേസമയം മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ഇതുവരെ അഞ്ചുപേരുടെ മൃതദേഹം കണ്ടെത്തി. ജെസിബി ഉപയോഗിച്ച് നടത്തിയ തിരിച്ചിലിൽ ഇന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇനി മൂന്നുപേരെകൂടി കണ്ടെത്താനുണ്ടെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. ദുരന്തസ്ഥലത്ത് നാല് സോണുകളായി തിരിച്ചാണ് പരിശോധന പുരോഗമിക്കുന്നത്. ആദ്യ സോണിൽ നിന്നാണ് നേരത്തെ ഒരു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായും, കൂടുതൽ പരിശോധനകൾക്ക് ശേഷം കൃത്യമായ വിവരങ്ങൾ ലഭിക്കുമെന്നും മന്ത്രി എപി അനിൽകുമാർ പറഞ്ഞു. കുടുങ്ങി കിടക്കുന്നവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
cpm state secretary mv govindan responds to the controversies surrounding the wayanad tunnel road project following the kalladi landslide tragedy.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."