HOME
DETAILS

ബി.ജെ.പിക്ക് ആശ്വാസം; കൗണ്‍സിലര്‍ സുഗതന് ഇടക്കാലജാമ്യം

  
Web Desk
July 09, 2026 | 7:06 AM

bjp-relief-thiruvananthapuram-councillor-sugathan-granted-interim-bail

തിരുവനന്തപുരം: കാപ്പ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബി.ജെ.പി അംഗം സുഗതന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. രണ്ട് കേസുകളിലാണ് നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജുലൈ 13 വൈകീട്ട് 5 മണിമുതല്‍ ജൂലൈ 14 രാത്രി 9 മണിവരെയാണ് ജാമ്യം. 

പൊലിസ് ഉദ്യോഗസ്ഥരേ ആക്രമിച്ച കേസിലും ക്ഷേത്രോത്സവത്തിനിടെ കുളുമല സ്വദേശി പ്രശാന്തിനെ മര്‍ദിച്ച കേസിലുമാണ് ജാമ്യം തേടിയിരുന്നത്.

വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ആര്‍. സുഗതനെതിരേ ചുമത്തിയിരിക്കുന്നത്. കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത സുഗതനെ നേരത്തെ കോടതി റിമാന്‍ഡ് ചെയ്ത് വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയിരുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 ബി.ജെ.പി കൗണ്‍സിലര്‍മാരില്‍ ഒരാളാണ് സുഗതന്‍. സുഗതന് സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരു ദിവസത്തെ ഇളവ് ആവശ്യപ്പെട്ട് കോടതിയെ ബി.ജെ.പിയും കോടതിയെ സമീപിച്ചിരുന്നു. 

അതേസമയം, ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും കാപ്പ പ്രകാരം ജയിലില്‍ കഴിയുന്നതിനാല്‍ ആ വകുപ്പ് പ്രകാരമുള്ള ഇളവുകൂടി ലഭിച്ചാല്‍ മാത്രമേ സുഗതന് പുറത്തിറങ്ങാന്‍ കഴിയുകയുള്ളൂ. അത് ഹൈക്കോടതിയില്‍ നിന്നാണ് ലഭിക്കേണ്ടത്. തിരുവനന്തപുരം നഗരസഭയിലെ വാഴാട്ടുകോണം വാര്‍ഡ് കൗണ്‍സിലറാണ് സുഗതന്‍. 

 

 

The BJP received temporary relief after Thiruvananthapuram councillor Sugathan was granted interim bail by the court. The order provides temporary legal relief to the councillor while proceedings in the case continue. Further hearings are expected as the court considers the matter in detail.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ സൈന്യം; വ്യോമാക്രമണം തകർത്തതായി ബഹ്‌റൈൻ

bahrain
  •  3 hours ago
No Image

ഗൾഫിലെ സ്‌കൂളുകളിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് പകരം പ്രത്യേക വിലയിരുത്തൽ: സുപ്രിംകോടതി സി.ബി.എസ്.ഇയുടെ പ്രതികരണം തേടി

latest
  •  3 hours ago
No Image

കനത്ത മഴയില്‍ മഹാരാഷ്ട്രയിലെ എല്‍.പി.ജി പ്ലാന്റില്‍ വെള്ളം കയറി; പുഴയിലിലൂടെ ഒഴുകി നീങ്ങിയത് 3000 ത്തോളം ഗ്യാസ് കുറ്റികള്‍

Kerala
  •  3 hours ago
No Image

കള്ളാടി ദുരന്തം; തുരങ്കപാത നിര്‍മാണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ മറച്ചുവെച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം അന്നത്തെ സര്‍ക്കാരിനല്ല; എം.വി ഗോവിന്ദന്‍

Kerala
  •  4 hours ago
No Image

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം; ആളപായമില്ല

Kerala
  •  4 hours ago
No Image

വിവാഹം കഴിഞ്ഞിട്ട് നാലുമാസം; ഭാര്യയെ കൊന്ന് ചിത്രം കാമുകിക്ക് അയച്ചു; ഇന്ത്യന്‍ ടെക്കി യു.എസില്‍ അറസ്റ്റില്‍

International
  •  4 hours ago
No Image

ഉസ്‌ബെക്കിസ്ഥാനില്‍ സഹപാഠിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാവരിയയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും 

Kerala
  •  4 hours ago
No Image

ഗൾഫിൽ വീണ്ടും സംഘർഷഭീതി; ഇറാന്റെ നിലപാടില്ലായ്മയ്ക്ക് ഇരയാകാൻ ഗൾഫ് രാജ്യങ്ങൾക്ക് കഴിയില്ലെന്ന് യുഎഇ

uae
  •  4 hours ago
No Image

കേരള കലാമണ്ഡലത്തിലെ താല്‍ക്കാലിക അധ്യാപക നിയമനം; പ്രതിഷേധവുമായി കോണ്‍ഗ്രസ് 

Kerala
  •  4 hours ago
No Image

ലഹരി വിൽപ്പന ആരോപിച്ച് ആൾക്കൂട്ട വിചാരണ; പെരുമ്പാവൂരിൽ യുവാക്കളെ മർദിച്ച്, തലമൊട്ടയടിച്ചതായി പരാതി

Kerala
  •  5 hours ago