HOME
DETAILS

ഐസിസിയുടെ മികച്ച ടി20 താരമായി സൂര്യകുമാര്‍ യാദവ്

  
backup
January 25, 2023 | 1:21 PM

india-suryakumar-yadav-named-icc-mens-t20i-cricketer-of-the-year

ദുബായ്: ഐസിസിയുടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച ടി20 താരം എന്ന നേട്ടം ഇന്ത്യൻ താരത്തിന് ലഭിച്ചു. സൂര്യകുമാര്‍ യാദവിനെയാണ് മികച്ച ടി20 താരമായി തെരഞ്ഞെടുത്തത്. നിലവില്‍ ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള സൂര്യകുമാർ ടി20 ക്രിക്കറ്റില്‍ അരങ്ങേറി രണ്ട് വർഷത്തിനുള്ളിലാണ് ഐസിസിയുടെ ഈ നേട്ടം സ്വന്തമാക്കുന്നത്.

2021 മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരെയാണ് ടി20 ക്രിക്കറ്റില്‍ സൂര്യകുമാര്‍ യാദവ് അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെ നോട്ടിങ്ഹാമില്‍ 55 പന്തില്‍ 117 റണ്‍സടിച്ച സൂര്യയുടെ പ്രകടനം ടി20 ക്രിക്കറ്റില്‍ സമീപകാലത്തെ ഏറ്റവും മികച്ച ഇന്നിംഗ്സുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.

അതിന് പിന്നാലെ ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരെ അര്‍ധസെഞ്ചുറികള്‍ നേടി. ടി20 ലോകകപ്പില്‍ കളിച്ച ആറ് ഇന്നിംഗ്സുകളില്‍ മൂന്ന് അര്‍ധസെഞ്ചുറികള്‍ അടക്കം 60 റണ്‍സ് ശരാശരി നേടാനും സൂര്യകുമാര്‍ യാദവിനായി.

കഴിഞ്ഞ വര്‍ഷം ടി20 ക്രിക്കറ്റില്‍ 31 മത്സരങ്ങളില്‍ നിന്നായി 1164 റണ്‍സാണ് സൂര്യ നേടിയത്. ടി20 ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സിലേറെ നേടുന്ന രണ്ടാമത്തെ താരവുമായി മാറാൻ സൂര്യകുമാറിന് ഇതുവഴി സാധിച്ചു. ടി20 ചരിത്രത്തില്‍ ഒരുവര്‍ഷം ബാറ്റര്‍ നേടുന്ന ഏറ്റവും കൂടുതല്‍ സിക്സുകളെന്ന (68) റെക്കോര്‍ഡും സൂര്യകുമാർ യാദവിന്റെ പേരിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

ചോദ്യപേപ്പർ ചോർച്ച ബിൽ ഇന്ന് ലോക്സഭയിൽ; അഞ്ച് മുതൽ 10 വർഷം വരെ തടവും പത്ത് കോടി രൂപവരെ പിഴയും,ബില്ലിൽ 15 നിയമവിരുദ്ധ പ്രവൃത്തികൾ

National
  •  a day ago
No Image

യുഎഇയിൽ ഇന്ന് വീണ്ടും ചൂട് കനക്കും; 48°C വരെ ഉയരും, കിഴക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത | UAE Weather updates

uae
  •  a day ago
No Image

ഹജ്ജ് 2027: നറുക്കെടുപ്പ് വ്യാഴാഴ്ച, കേരളത്തിൽ അപേക്ഷകൾ 24,500

Kerala
  •  a day ago
No Image

മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ യുവാവ് ജിദ്ദയിൽ അന്തരിച്ചു

Saudi-arabia
  •  a day ago
No Image

സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശി മരിച്ചു

Saudi-arabia
  •  a day ago
No Image

വലിയ മലപ്പുറം; ചെറിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍

Kerala
  •  a day ago
No Image

ബേപ്പൂരില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

Kerala
  •  a day ago
No Image

പത്തനംതിട്ടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ ആക്രമിച്ചതായി പരാതി; അഞ്ചുപേര്‍ ചികിത്സയില്‍ 

Kerala
  •  a day ago
No Image

ധര്‍മേന്ദ്ര പ്രധാനെതിരെ ബിജെപി എംപിയുടെ മകളുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്; മണിക്കൂറുകള്‍ക്കകം അക്കൗണ്ട് 'കാണാതായി' 

National
  •  a day ago