ചോദ്യപേപ്പർ ചോർച്ച ബിൽ ഇന്ന് ലോക്സഭയിൽ; അഞ്ച് മുതൽ 10 വർഷം വരെ തടവും പത്ത് കോടി രൂപവരെ പിഴയും,ബില്ലിൽ 15 നിയമവിരുദ്ധ പ്രവൃത്തികൾ
ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്ക്ക് കർശന ശിക്ഷ ഉറപ്പാക്കുന്നതിനും അതിവേഗ കോടതികൾ സ്ഥാപിക്കുന്നതിനുമുള്ള ബിൽ ഇന്ന് കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിക്കും. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങാണ് ബിൽ അവതരിപ്പിക്കുക. ബില്ലിന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. യൂനിയൻ പബ്ലിക് സർവിസ് കമ്മിഷൻ, സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ, റെയിൽവേ, ബാങ്കിങ് റിക്രൂട്ട്‌മെന്റ് പരീക്ഷകൾ, നാഷനൽ ടെസ്റ്റിങ് ഏജൻസി എന്നിവ നടത്തുന്ന പൊതുപരീക്ഷകളിലെ അന്യായമായ മാർഗങ്ങൾ തടയുന്നത് ലക്ഷ്യമിട്ടുള്ളതാണ് ബിൽ.
ഇത്തരം സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് അഞ്ച് മുതൽ 10 വർഷം വരെ തടവും പത്ത് കോടി രൂപവരെ പിഴയുമാണ് ബില്ലിൽ നിർദേശിക്കുന്നത്. ചോദ്യപേപ്പറുകൾ ചോർത്തൽ, ഒ.എം.ആർ ഷീറ്റിൽ കൃത്രിമം കാണിക്കൽ, വ്യാജ വെബ്‌സൈറ്റുകൾ സൃഷ്ടിക്കുക, വ്യാജ അഡ്മിറ്റ് കാർഡുകൾ നൽകൽ തുടങ്ങി 15 നിയമവിരുദ്ധ പ്രവൃത്തികൾ ബില്ലിൽ പ്രതിപാദിക്കുന്നുണ്ട്.
ബില്ല് പാസാക്കുന്നതിന് പ്രതിപക്ഷവും സഹകരിക്കും. എന്നാൽ, ബിൽ സംബന്ധിച്ച് പാർലമെന്റിൽ ചൂടേറിയ ചർച്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, വിദ്യാർത്ഥികൾക്കെതിരായ പൊലിസ് അതിക്രമത്തിൽ പാർലമെന്റിൽ സർക്കാരിനുമേൽ സമ്മർദം ചെലുത്താൻ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.
the central government will introduce the public exam paper leak bill in the lok sabha to curb exam malpractices, impose strict penalties, and establish fast-track courts for speedy trials.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."