HOME
DETAILS
MAL
ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
July 27, 2026 | 2:39 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചേക്കും.
ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ തീരത്തായി ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. നിലവില്‍ കേരളത്തിലെ അന്തരീക്ഷത്തെ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം കാര്യമായി സ്വാധീനിക്കുന്നില്ല. എന്നാല്‍, തിങ്കള്‍ രാത്രി മുതല്‍ തെക്കന്‍ ജില്ലകളിലടക്കം മഴ ലഭിക്കും. ചൊവ്വാഴ്ചയും ബുധനാഴ്ചയും കേരളത്തില്‍ എല്ലാ ജില്ലകളിലും ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."