HOME
DETAILS
MAL
മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ യുവാവ് ജിദ്ദയിൽ അന്തരിച്ചു
Web Desk
July 27, 2026 | 2:22 AM
ജിദ്ദ: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് മലപ്പുറം തിരൂരങ്ങാടി സ്വദേശി ജിദ്ദയിൽ അന്തരിച്ചു. തിരൂരങ്ങാടി വെനിയൂർ ആങ്ങാടൻ മുഹമ്മദ് റിയാസ് (33) ആണ് ജിദ്ദയിൽ മരിച്ചത്. പത്തുവർഷമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദ അനാകിഷിലെ ശാറ മക്കറോണ അബൂബക്കർ സിദ്ദിഖ് മസ്‌ജിദിന് സമീപമായിരുന്നു താമസിച്ചിരുന്നത്.
അബ്‌ദുസ്സമദ് ആണ് പിതാവ്. മാതാവ്: റാബിയ. ഭാര്യ: അദീബ. മകൻ: അയാൻ മാലിക്ക്. സഹോദരങ്ങൾ: റഷീദ്, റാഷിദ.
മയ്യിത്ത് നാട്ടിൽ എത്തിച്ചു മറവ് ചെയ്യും. കെ.എം.സി.സി ജിദ്ദ വെൽഫെയർ വിങ് പ്രവർത്തകർ ആണ് മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."