HOME
DETAILS

വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ വെടിവെപ്പ്; ഒമ്പത് പലസ്തീനികൾ കൊല്ലപ്പെട്ടു

  
backup
January 26 2023 | 13:01 PM

9-palestinians-killed-on-israel-fire-in-west-bank

വെസ്റ്റ് ബാങ്കിലെ ജെനിനില്‍ ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ ഒമ്പത് പലസ്തീന്‍ സ്വദേശികൾ കൊല്ലപ്പെട്ടു. ഇസ്രയേല്‍ സൈന്യം നടത്തിയ റെയ്ഡിനെത്തുടര്‍ന്നുണ്ടായ വെടിവെപ്പിലാണ് ഒമ്പത് പേർ കൊല്ലപ്പെട്ടത്. ജെനിനിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയാണ് ഇസ്രയേല്‍ വെടിയുതിര്‍ത്തത്.

ജെനിനിലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയാണ് ഇസ്രയേല്‍ വെടിയുതിര്‍ത്തതെന്നും സാഹചര്യം അതീവ ഗുരുതരമാണെന്നും പലസ്തീന്‍ ആരോഗ്യമന്ത്രി മൈ എല്‍ കൈല പറഞ്ഞു. സാധാരണക്കാരായ നിരവധിപേര്‍ക്ക് ഇസ്രായേൽ ആക്രമണത്തിൽ പരുക്കേറ്റു. ഇവരെ ആശുപത്രിയിലെത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉള്ളത്. കുട്ടികളുടെ ആശുപത്രി കണ്ണീര്‍വാതകം ഉപയോഗിച്ച് ആക്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യാന്തര സമൂഹം നിശബ്ദമായി ആക്രമണത്തെ പിന്തുണയ്ക്കുകയാണെന്ന് പലസ്തീന്‍ പ്രസിഡന്റിന്റെ വക്താവ് നബീല്‍ അബു റുദെയ്‌നെ പറഞ്ഞു. വെസ്റ്റ് ബാങ്കില്‍ സാധാരണക്കാരുള്‍പ്പെടെ 29 പേരാണ് ഈ വര്‍ഷം കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അക്രമികളെ പിടിക്കാനുള്ള നീക്കത്തിനിടെ മൂന്നുപേര്‍ സൈന്യത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അവകാശപ്പെട്ടു. കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇവര്‍. പലസ്തീന്‍ ഇസ്‌ലാമിക് ജിഹാദ് സംഘത്തില്‍പ്പെട്ടവരെയാണ് വധിച്ചതെന്നും ഇസ്രയേല്‍ അറിയിച്ചു.

കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന നിരവധി സ്‌ഫോടക വസ്തുക്കളും നിര്‍വീര്യമാക്കി. ഇസ്രയേലിലെ വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടത്താനുള്ള പദ്ധതിയായിരുന്നു ഇവര്‍ക്കെന്ന് ഇസ്രയേല്‍ ആരോപിച്ചു.
,



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  9 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  9 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  9 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  9 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  9 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  9 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  9 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  9 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  9 days ago