ഇന്ധന വില ഇന്നും കൂട്ടി; ഒരാഴ്ചക്കിടെ കൂടിയത് നാല് രൂപയിലധികം
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. ഡീസലിന് 37 പൈസയും പെട്രോളിന് 32 രൂപയുമാണ് കൂടിയത്. ഒരാഴ്ചക്കിടെ കൂടിയത് നാല് രൂപയിലധികമാണ് ഡീസലിനും പെട്രോളിനും കൂടിയത്.
ഇതോടെ കോഴിക്കോട് ലിറ്റര്‍ പെട്രോളിന് 108 രൂപ 50 പൈസയും ഡീസലിന് 95 രൂപ 66 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 110 രൂപ 37 പൈസയും ഡീസലിന് 97 രൂപ 48 പൈസയുമാണ് ആയത്. കൊച്ചിയില്‍ ഡീസല്‍ വില 96 രൂപ 25 പൈസയിലെത്തി. പെട്രോള്‍ വില 109 രൂപ 6 പൈസയുമായി.
ഡല്‍ഹിയില്‍ 99.41 രൂപയാണ് പെട്രോളിന്. ഡിസലിന് 90.77 രൂപ. മുംബൈയില്‍ യഥാക്രമം പെട്രോള്‍ ഡീസല്‍ വില 114.19, 98.50 എന്നിങ്ങനെയാണ്.
Price of petrol & diesel in Delhi at Rs 99.41 per litre & Rs 90.77 per litre respectively today (increased by 30 & 35 paise respectively)
— ANI (@ANI) March 28, 2022
In Mumbai, the petrol & diesel prices per litre at Rs 114.19 & Rs 98.50 (increased by 31 paise & 37 paise respectively) pic.twitter.com/ciy6wIFsGe
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."