HOME
DETAILS
MAL
റിപ്പോ നിരക്കില്‍ മാറ്റമില്ല: വായ്പാനയം പ്രഖ്യാപിച്ച് ആര്.ബി.ഐ
backup
April 07 2021 | 05:04 AM
മുംബൈ: പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ആദ്യപണവായ്പ നയത്തില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്കുന്ന വായ്പയുടെ പലിശ നിരക്കായ റിപ്പോ 4 ശതമാനമായി തുടരും. റിസര്‍വ് ബാങ്കിന് നല്കുന്ന വായ്പയുടെ പലിശയായ റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായി തുടരുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.
മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നീസംസ്ഥാനങ്ങളിലെ വിവിധയിടങ്ങളില്‍ കൊവിഡ് വ്യാപനം കൂടുന്നതും ഭാഗികമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമൊക്കെ സമ്പദ്ഘടനയ്ക്ക് ഭീഷണിയുയര്‍ത്തുന്നുണ്ട്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമൂലം ജനുവരിയിലെ വ്യാവസായികോത്പാദനം 1.6ശതമാനം ചുരുങ്ങിയതും തിരിച്ചടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."