സി പി ഐ സായാഹ്‌ന ധര്‍ണ 22 ന്
മലപ്പുറം: കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്ന നവ ലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കും രാജ്യത്തിന്റെ ബഹുസ്വരതക്കും നേരെ ഉയര്‍ന്നു വരുന്ന കടന്നാക്രമണങ്ങള്‍ക്കുമെതിരെ സി പി ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിലെ 16 നിയോജക മണ്ഡലം കേന്ദ്രങ്ങളിലും സായാഹ്ന ധര്‍ണ നടത്തും
പെരുമ്പടപ്പില്‍ നടക്കുന്ന സായാഹ്‌ന ധര്‍ണ്ണ പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വെന്നിയൂരില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.പി സുനീര്‍, മലപ്പുറത്ത് പി. സുബ്രഹ്മണ്യന്‍, കോഹിനൂരില്‍ പി. കെ കൃഷ്ണദാസ്, ഇ. സെയ്തലവി, വേങ്ങരയില്‍ പ്രൊ. ഇ. പി. മുഹമ്മദലി, അങ്ങാടിപ്പുറത്ത് അഡ്വ. കെ. മോഹന്‍ദാസ്, പുളിക്കലില്‍ അജിത്ത് കൊളാടി, കരുളായിയില്‍ പ്രൊഫ. പി. ഗൗരി, മംഗലത്ത് പി. കുഞ്ഞിമൂസ, പെരിന്തല്‍മണ്ണ ടൗണില്‍ എം എ അജയകുമാര്‍, അഡ്വ. എം കേശവന്‍ നായര്‍ , പുത്തനത്താണിയില്‍ പി.പി. ബാലകൃഷ്ണന്‍, കീഴാറ്റൂരില്‍ അഡ്വ. കെ.കെ. സമദ്, ചോക്കാട് കെ പ്രഭാകരന്‍, വെട്ടിച്ചിറയില്‍ പി.ടി ഷറഫുദ്ദീന്‍, ഊര്‍ങ്ങാട്ടിരിയില്‍ അഷ്‌റഫലി കാളിയത്ത് , താനാളൂരില്‍ കെ. പി ബാലകൃഷ്ണന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നു സിപിഐ ജില്ലാ സെക്രട്ടറി പി.പി സുനീര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."