'എല്‍.ഡി.എഫില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ല, ഉള്ള കാര്യം എന്തിനാണ് മറയ്ക്കുന്നതെന്ന് കെ.ബി ഗണേഷ്‌കുമാര്‍
തിരുവനന്തപുരം: ഇടതുമുന്നണിക്കെതിരെ പരസ്യവിമര്‍ശനമുന്നയിച്ച് എം.എല്‍.എ കെ.ബി ഗണേഷ്‌കുമാര്‍. എല്‍.ഡി.എഫില്‍ കൂടിയാലോചനകളും ആരോഗ്യകരമായ ചര്‍ച്ചകളും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'എല്‍.ഡി.എഫില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ല. ഉള്ള കാര്യം എന്തിനാണ് മറയ്ക്കുന്നത്. ആര്യോഗ്യകരമായ കൂടിയാലോചനകള്‍ കുറവാണ്. അജന്‍ഡകള്‍ നിശ്ചയിച്ച് ചര്‍ച്ചകള്‍ നടത്തുന്നത് നല്ലതാണ്. എന്നാല്‍, അതിന് പുറത്തുള്ള കാര്യങ്ങള്‍ ഉന്നയിച്ചുകഴിഞ്ഞാല്‍ ചര്‍ച്ച വേണം' ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടു. കസേര കിട്ടുമെന്ന് പറഞ്ഞോ സമ്മാനം കിട്ടുമെന്ന് പറഞ്ഞോ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാതിരിക്കാനും സത്യം പറയാതിരിക്കാനും കഴിയില്ല.
തനിക്കൊരു മന്ത്രിസ്ഥാനം കിട്ടുമെന്ന് പറഞ്ഞോ പദവി കിട്ടുമെന്ന് പറഞ്ഞോ തന്റെ പാര്‍ട്ടിയിലെ നേതാക്കന്മാരേയും ജനങ്ങളേയും വഞ്ചിച്ച് ഒരിക്കലും പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."