ഇരു ഹറമുകളിലും നോമ്പ് തുറക്ക് ഡ്രൈ വിഭവങ്ങൾക്ക് അനുമതി
മക്ക: റമദാൻ മാസത്തിൽ ഇരു ഹറമുകളിലും റൊട്ടി, ചീസ് തുടങ്ങിയ ഉണങ്ങിയ ഭക്ഷണങ്ങളും സമാനമായ ഭക്ഷണങ്ങളും അനുവദനീയമാണെന്ന് ഇരു ഹറം കാര്യാലയ വകുപ്പ് മേധാവി ശൈഖ് അബ്ദുറഹ്മാൻ അൽ സുദൈസ് പറഞ്ഞു. രണ്ട് വിശുദ്ധ മസ്ജിദുകളുടെ ശുചിത്വം കണക്കിലെടുക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്ക് പുറമേ, ഡ്രൈ വിഭവങ്ങൾ അനുവദിക്കുന്നത് പതിവ് നടപടിക്രമങ്ങൾക്ക് അനുസൃതമായിരിക്കുമെന്ന് അൽ-സുദൈസ് പറഞ്ഞു.
റമദാൻ സീസണിലെ പ്രവർത്തന പദ്ധതിയുടെ എല്ലാ വശങ്ങളുടെയും വിജയം കൈവരിക്കുന്നതിന് ശ്രമങ്ങൾ ഏകീകരിക്കാൻ എല്ലാ വകുപ്പുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. മക്കയിലെ ഗ്രാൻഡ് മസ്ജിദിലും മദീനയിലെ പ്രവാചക പള്ളിയിലും രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വിശുദ്ധ റമദാനിൽ ആചാരപരമായ ഇഅ്തികാഫ് പുനരാരംഭിക്കുമെന്നത് ശ്രദ്ധേയമാണ്.
ഇഅ്തികാഫ് ചെയ്യാൻ ഉദ്ദേശിക്കുന്ന വിശ്വാസികൾക്ക് മാർഗനിർദേശങ്ങളും രജിസ്ട്രേഷൻ സൗകര്യങ്ങളും നൽകുന്നതിനായി പ്രസിഡൻസി ഒരു ഓൺലൈൻ പോർട്ടലും ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."