എരഞ്ഞിമങ്ങാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം
നിലമ്പൂര്‍: എരഞ്ഞിമങ്ങാട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. എം എല്‍എയുടെ ആസ്ഥിവികസന ഫണ്ടില്‍ നിന്നും 60ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിച്ച ഹയര്‍സെക്കണ്ടറി കെട്ടിടത്തിന്റെ ഉദ്ഘാടനം പി.കെ.ബഷീര്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രൗണ്ട് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കു ഫണ്ട് അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സ്‌കൂളില്‍. കെട്ടിടങ്ങള്‍ മാത്രമല്ല ഗ്രൗണ്ടും സയന്‍സ് ലാബുകളടക്കമുള്ളവയും കുട്ടികളുടെ വിദ്യഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് ആവശ്യമാണ്. ഗ്രൗണ്ടിന് നീളം കൂട്ടാന്‍ ആവശ്യമായ സ്ഥലം ലഭ്യമാക്കിയാല്‍ ഉടന്‍ തന്നെ ഫണ്ട് ലഭ്യമാക്കും എംഎല്‍എ പറഞ്ഞു. പി.ടി.എ പ്രസിഡന്റ് പി.കെ ഹുസൈന്‍ അധ്യക്ഷനായി. പി.ടി.എ ഫണ്ട് ഉപയോഗിച്ച് സജീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണനും ശൗചാലയത്തിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്തംഗം വി. സുധാകരനും നിര്‍വഹിച്ചു.
മികവുതെളിയിച്ച അധ്യാപകരെ ആദരിക്കല്‍ ഇടിവണ്ണ സെന്റ്‌തോമസ് ഇടവക വികാരി ഫാ. സെബാസ്റ്റിയന്‍ പാറയിലും വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി ഉസ്മാനും നിര്‍വഹിച്ചു. ക്ലാസ് മുറികളിലേക്കുള്ള ആശയ വിനിമയ സംവിധാനത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ടി ലസ്‌നയും നിര്‍വഹിച്ചു. നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി കുഞ്ഞാനും ഔഷധ ഉദ്യാന ഉദ്ഘാടനം ബ്ലോക്കംഗം ഷീന ആനപ്പാനും നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോണിക്കടവന്‍ ഷൗക്കത്ത്, അച്ചാമ്മ ജോസഫ്, പത്മജ പ്രകാശ്, പ്രിന്‍സിപ്പള്‍ സി. ശ്രീനിവാസന്‍, പ്രധാനാധ്യാപിക പി.എസ് രമാദേവി, സ്റ്റാഫ് സെക്രട്ടറി നൗഷാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."