സാമ്പത്തിക വർഷത്തിൽ നികുതി പിരിവ് പകുതി കടന്നില്ല പദ്ധതി പ്രവൃത്തികൾ 80 ശതമാനത്തിന് മുകളിൽ
അശ്‌റഫ് കൊണ്ടോട്ടി
മലപ്പുറം
സാമ്പത്തിക വർഷത്തിന്റെ അവസാന ലാപ്പിലെ കുതിച്ചോട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പ്രവൃത്തികൾ 80 ശതമാനത്തിന് മുകളിലെത്തിയപ്പോൾ നികുതി പിരിവിൽ 50 ശതമാനത്തിന് താഴെ.തനത് സാമ്പത്തിക വർഷം 6366.53 കോടിയുടെ പദ്ധതി പ്രവൃത്തികളാണ് തദ്ദേശ സ്ഥാപനങ്ങൾ പൂർത്തിയാക്കേണ്ടത്.എന്നാൽ ഇതിൽ 5134.82 കോടിയുടെ പ്രവൃത്തികൾ പൂർത്തിയായായി.ട്രഷറിയിൽ കെട്ടിക്കിടക്കുന്ന 7278 ബില്ലുകൾ കൂടി പാസായാൽ പദ്ധതി പ്രവൃത്തികൾ 89.20 ശതമാനത്തിലെത്തും. പദ്ധതി പ്രവൃത്തികളിൽ കൂടുതൽ പൂർത്തീകരിച്ചത് ഗ്രാമപഞ്ചായത്തുകളാണ്. 84.05 ശതമാനം പ്രവൃത്തികളും ഗ്രാമപഞ്ചായത്തുകൾ പൂർത്തീകരിച്ചു.
ബ്ലോക്ക് പഞ്ചായത്തുകൾ 83.8 ശതമാനവും നഗരസഭകൾ 72.78 ,കോർപ്പറേഷനുകൾ 80.33 ,ജില്ലാപഞ്ചായത്ത് 90.80 ശതമാനം പദ്ധതി പ്രവൃത്തികളുമാണ് പൂർത്തിയാക്കിയത്.ജില്ലാ അടിസ്ഥാനത്തിൽ കൊല്ലം,ആലപ്പുഴ,തൃശൂർ ജില്ലകളാണ് മുൻനിരയിലെത്തിയത്.ഇടുക്കി,കാസർക്കാട്,പാലക്കാട് ജില്ലകൾ ഏറ്റവും പിറകിലുള്ളത്.
43.28 ശതമാനം നികുതിയാണ് തദ്ദേശ സ്ഥാപനങ്ങൾ ഇതുവരെ പരിച്ചെടുത്തത്. 2100.08 കോടിയാണ് തനത് സാമ്പത്തിക വർഷത്തിൽ തദ്ദേശ സ്ഥാപനങ്ങൾ നികുതി പിരിച്ചെടുക്കേണ്ടത്.ഇതിൽ 909.03 കോടിയാണ് ഇതുവരെ പിരിച്ചെടുത്തത്.1190.95 കോടി നികുതി ഇനിയും പിരിച്ചെടുക്കേണ്ടതുണ്ട്.കോർപറേഷനുകൾ ഇതുവരെ 27 ശതമാനം നികുതിയാണ് പിരിച്ചെടുത്തത്.
706.37 കോടി പിരിച്ചെടുക്കേണ്ട നികുതിയിൽ 190.61 കോടിയും നഗരസഭകൾ 30.75 ശതമാനം നികുതിയുമാണ് പിരിച്ചെടുത്തത്.എന്നാൽ ഗ്രാമപഞ്ചായത്തുകൾ 77.45 ശതമാനം നികുതിയും പിരിച്ചെടുത്തു.620.42 കോടിയുടെ കോടിയിൽ ഇന്നലെ വരെ 480.66 കോടിയും പിരിച്ചെടുക്കാനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."