HOME
DETAILS

കെ.എസ്.ഇ.ബി 65ാം വാര്‍ഷികാഘോഷം: മുഖ്യപ്രഭാഷകനായി മതആത്മീയാചാര്യന്‍ ശ്രീ എം; പരിപാടി ബഹിഷ്‌കരിക്കുമെന്ന് സി.ഐ.ടി.യു

  
backup
March 30 2022 | 14:03 PM

kseb-annual-day-celebration-kerala21341541

തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ നാളെ നടക്കാനിരിക്കുന്ന 65ാം വാര്‍ഷികാഘോഷ പരിപാടിയില്‍ മതആത്മീയാചാര്യന്‍ ശ്രീ. എമ്മിനെ മുഖ്യപ്രഭാഷകനായി ക്ഷണിച്ച കെ.എസ്.ഇ.ബിയുടെ നടപടിക്കെതിരെ സിഐടിയു. ശ്രീ. എം നടത്തുന്ന പ്രഭാഷണം അനുവദിക്കില്ലെന്നും ബഹിഷ്‌കരിക്കുമെന്നുമാണ് സി.ഐ.ടി.യു സംഘടനയായ കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.

മാര്‍ച്ച് 31ന് തിരുവനന്തപുരം പട്ടത്ത് വൈദ്യുതി ഭവനില്‍ വെച്ച് നടക്കുന്ന കെ.എസ്.ഇ.ബിയുടെ വാര്‍ഷികാഘോഷ പരിപാടിയിലാണ് ശ്രീ എം മുഖ്യപ്രഭാഷകനായി എത്തുന്നത്. പൊതുജനങ്ങളുടെ പണമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ മതവര്‍ഗീയ ചിന്തകള്‍ പ്രചരിപ്പിക്കുന്ന തരത്തില്‍ ആത്മീയാചാര്യന്മാരെ കൊണ്ടുവന്ന് പ്രഭാഷണം നടത്തുന്നത് ഭരണഘടനാ ലംഘനമാണെന്നാണ് പ്രധാന വിമര്‍ശനം.

നാനാ ജാതി മതസ്ഥരും വിശ്വാസികളല്ലാത്തതവരും ഉള്‍പ്പെടെയുള്ളവര്‍ ജോലി ചെയ്യുന്ന കെ.എസ്.ഇ.ബിയില്‍ പ്രത്യേക വിശ്വാസം മുറുകെപിടിക്കുന്ന ആത്മീയചാര്യന്റെ പ്രഭാഷണം ശരിയല്ലെന്ന് സി.ഐ.ടി.യു വ്യക്തമാക്കി. നേരത്തേ, ഇത്തരമൊരു നീക്കം നടന്നപ്പോള്‍ തങ്ങളുടെ എതിര്‍പ്പ് മൂലം പരിപാടി ഉപേക്ഷിച്ചിരുന്നു. ഇത്തവണയും മാനേജ്‌മെന്റ് കൈക്കൊണ്ട തീരുമാനം ഉപേക്ഷിക്കണമെന്നും അല്ലാത്തപക്ഷം കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ വാര്‍ഷികാഘോഷ പരിപാടി ബഹിഷ്‌കരിക്കുമെന്നും പ്രസ്താവനയില്‍ സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരിടത്ത് കൂടി, വേറൊരിടത്ത് കുറഞ്ഞു; സ്വര്‍ണത്തിന് ഇന്നും പലവില, കണ്‍ഫ്യൂഷന്‍ തീര്‍ത്ത് വാങ്ങാം...

Business
  •  7 days ago
No Image

എസ് ജയശങ്കറിന് നേരെ ഖലിസ്ഥാന്‍ വാദികളുടെ ആക്രമണ ശ്രമം, സംഭവം ലണ്ടന്‍ സന്ദര്‍ശനത്തിനിടെ; ഇന്ത്യന്‍ പതാക കീറിയെറിഞ്ഞു 

International
  •  7 days ago
No Image

ചോദ്യപേപ്പറുകൾ മുൻ വർഷങ്ങളിലും ചോർത്തി;  തെളിവുകൾ നശിപ്പിക്കാനും ശ്രമം  

Kerala
  •  7 days ago
No Image

പരിഭ്രാന്തി പരത്തിയ വ്യാജ കടുവ വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ 

Kerala
  •  7 days ago
No Image

കനലണഞ്ഞ് വിഭാഗീയത, തീക്കാറ്റാകാന്‍ വിവാദങ്ങള്‍; സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

Kerala
  •  7 days ago
No Image

 പ്രതിസന്ധി രൂക്ഷമാകും; വൈദ്യുതി ഉപഭോഗം 10 കോടി യൂനിറ്റ് പിന്നിട്ടു

Kerala
  •  7 days ago
No Image

മുപ്പത് കഴിഞ്ഞ  48.12 ലക്ഷം പേർക്ക് രക്താദിമർദ സാധ്യതയെന്ന്‌ 'അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്' കാംപയിൻ സർവേ

Kerala
  •  7 days ago
No Image

'ബന്ദികളെ ഉടന്‍ വിട്ടയച്ചില്ലെങ്കില്‍ മരിക്കാന്‍ ഒരുങ്ങിക്കോളൂ...' ഇത് അവസാന താക്കീതെന്ന് ട്രംപ്; ഗസ്സന്‍ ജനതയെ കൊന്നൊടുക്കുമെന്ന് ഭീഷണി

International
  •  7 days ago
No Image

Qatar Weather Updates: ഖത്തറിൽ ഇന്ന് മുതൽ ചൂട് കൂടും; ഏറ്റവും പുതിയ കാലാവസ്ഥ വിവരങ്ങൾ

qatar
  •  7 days ago
No Image

ലഹരി മാഫിയയുടെ പുതിയ മുഖം: സ്കൂൾ കുട്ടികളെ ലക്ഷ്യമാക്കി കഞ്ചാവ് മിഠായികൾ, പെട്ടിക്കടയിൽ നിന്ന് പിടികൂടി

Kerala
  •  8 days ago