HOME
DETAILS

ഒരിടത്ത് കൂടി, വേറൊരിടത്ത് കുറഞ്ഞു; സ്വര്‍ണത്തിന് ഇന്നും പലവില, കണ്‍ഫ്യൂഷന്‍ തീര്‍ത്ത് വാങ്ങാം...

  
Web Desk
March 06 2025 | 05:03 AM

Kerala witnesses varying gold prices across regions

കൊച്ചി: കേരളത്തില്‍ ഇന്നും സ്വര്‍ണത്തിന് പലയിടത്തും പലവില. സ്വര്‍ണവില ഇന്ന് കൂടിയെന്നാണ് ഒരു വിഭാഗം ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്. എന്നാല്‍ കുറഞ്ഞു എന്നാണ് മറ്റൊരു വിഭാഗം അറിയിച്ചത്. അതേസമയം, ആഗോള വിപണിയില്‍ വില മുന്നേറുക തന്നെയാണ്. വരും ദിവസങ്ങളില്‍ വില കൂടാനുള്ള സാധ്യതയാണ് തെളിയുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.  ഡോളര്‍ സൂചിക ഇടിയുന്നു എന്നതും കാരണമാണ്. 

ഡോളര്‍ മൂല്യത്തിലുള്ള ഇടിവ് സ്വര്‍ണവില കൂടുന്നതിലേക്കാണ് നയിക്കാറ്. കൂടാതെ അമേരിക്കയിലെ ചില നയങ്ങളും. നിക്ഷേപകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്ന നടപടികളാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്. ഇതോടെ നിക്ഷേപകര്‍ പണം നഷ്ടമാകാതിരിക്കാനുള്ള വഴികളാണ് ഒആലോചിക്കുന്നത്. അതുകൊണ്ട് തന്നെ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുകയാണ് നിക്ഷേപകരെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ALSO READ: സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചു; അറിയാം ഇന്ത്യയില്‍ ഈ മഞ്ഞലോഹത്തിന്റെ വിലയെ ബാധിക്കുന്ന ഘടകങ്ങള്‍

  കേരളത്തില്‍ ജ്വല്ലറി വ്യാപാരികള്‍ക്കിടയിലെ ഭിന്നതയാണ് പലവില സാഹചര്യത്തേലക്ക് നയിക്കുന്നത്.  ജ്വല്ലറി വ്യാപാരികള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാണ്. കേരളത്തിലെ സ്വര്‍ണ വ്യാപാരികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) തെറ്റിപ്പിരിഞ്ഞ് രണ്ട് സംഘടനയായതാണ് പ്രശ്‌നം. രണ്ട് ചേരിയായി തിരിഞ്ഞ് രണ്ട് വില ഈടാക്കുന്നതാണ് നിലവിലെ സാഹചര്യം. രണ്ട് കൂട്ടരുടേയും വിലകള്‍ തമ്മില്‍ അത്യാവശ്യം നല്ല വ്യത്യാസമുണ്ട് എന്നതും ഉപഭോക്താക്കള്‍ ശ്രദ്ധിക്കേണ്ട വസ്തുതയാണ്. 

ഒരുവിഭാഗം പവന് 360 രൂപ കുറച്ചപ്പോള്‍ മറുവിഭാഗം 80 രൂപ കൂട്ടി എന്നതാണ് ഇന്ന് കേരളത്തിലെ സ്വര്‍ണ വില സൂചിക കാണിക്കുന്നത്. ഒരു കൂട്ടര്‍ പവന്  360 രൂപ കുറച്ചിട്ടുണ്ട്. ഇവരുടെ ഇന്നത്തെ പവന്‍ വില 64,160 രൂപയാണ്. ഗ്രാമിന് 45 രൂപ കുറഞ്ഞ് 8,020 രൂപയുമായിട്ടുണ്ട്. 

മറുവിഭാഗമാവട്ടെ 80 രൂപ കൂട്ടി. ഇവരുടെ കമക്കനുസരിച്ച് 64,480 രൂപയാണ് പവന്‍ വില. ഗ്രാമിന് 10 രൂപ കൂടി 80,60 രൂപയായിരിക്കുന്നു. 320 രൂപയുടെ വ്യത്യാസമുണ്ട് ഇരുകൂട്ടരുടെയും പവന്‍ വില തമ്മില്‍. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 6,635 രൂപയാണ്. 106 രൂപയായി വെള്ളി ഗ്രാമിന്.

ALSO READ:  പ്രതിസന്ധി രൂക്ഷമാകും; വൈദ്യുതി ഉപഭോഗം 10 കോടി യൂനിറ്റ് പിന്നിട്ടു

സ്വാഭാവികമായും ഉപഭോക്താക്കള്‍ കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം കിട്ടാന്‍ ഇത്തരം ജ്വല്ലറികളെ പവന് 360 രൂപ കുറച്ച ജ്വല്ലറികളെ സമീപിക്കാന്‍ ശ്രമിക്കും. ആഭരണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതും ഉപകാരപ്രദമാണ്. 

അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് വലിയ തോതില്‍ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്.  ഇന്നത്തെ വില 2923 ഡോളര്‍ ആണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തീരാപ്പകകളില്‍ എരിയുന്നത് നിസ്സഹായരായ സാധാരണ മനുഷ്യരാണ്, കവര്‍ന്നെടുക്കപ്പെട്ട ഈ ബാല്യങ്ങള്‍ ഏത് വാക്കുകള്‍ക്കും പ്രകടിപ്പിക്കാനാവാത്ത നോവാണ്' പാക് ഷെല്ലാക്രമണത്തില്‍ മെഹബൂബ മുഫ്തി

National
  •  a day ago
No Image

ബാപ്‌കോ റിഫൈനറിയിലെ ചോർച്ച: രണ്ട് പേർക്ക് ദാരുണാന്ത്യം, ഒരാൾ ചികിത്സയിൽ

bahrain
  •  a day ago
No Image

മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; കുവൈത്ത് സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ ഒരുങ്ങുന്നതായി സൂചന

Kuwait
  •  a day ago
No Image

അവനാണ്‌ ചെന്നൈയെ സമ്മർദ്ദങ്ങളിൽ നിന്നും രക്ഷിച്ചത്: ധോണി

Cricket
  •  a day ago
No Image

രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ അടച്ചു, 400 വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചിയിലും അതീവ ജാഗ്രത, അടച്ചിട്ട വിമാനത്താവളങ്ങള്‍ ഏതൊക്കെ എന്നറിയാം

National
  •  a day ago
No Image

അദ്ദേഹത്തോടൊപ്പം കളിക്കാനാണ് ഞാൻ മാഞ്ചസ്റ്റർ സിറ്റി വിട്ടത്: സെർജിയോ അഗ്യൂറോ 

Football
  •  a day ago
No Image

നന്തൻകോട് കൂട്ടക്കൊല: വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി

Kerala
  •  a day ago
No Image

ഒമാനില്‍ ബീച്ചില്‍ നീന്തുന്നതിനിടെ സഹോദരങ്ങള്‍ മുങ്ങിമരിച്ചു

oman
  •  a day ago
No Image

കിരീടം സ്വപ്നം കാണുന്ന ആർസിബിക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്

Cricket
  •  a day ago
No Image

മദീനയിൽ നിന്ന് ഇന്ത്യൻ ഹാജിമാർ മക്കയിലേക്ക് എത്തിത്തുടങ്ങി; ആദ്യ സംഘത്തിന് സ്വീകരണം നൽകി വിഖായ

Saudi-arabia
  •  a day ago