HOME
DETAILS

സംസ്ഥാനത്ത് കുടിവെളള നിരക്ക് വെള്ളിയാഴ്ച മുതല്‍ വര്‍ധിക്കും

  
backup
March 31, 2022 | 9:17 AM

drinking-water-rate-latest-2022

തിരുവനന്തപുരം: സംസ്ഥാനത്ത് കുടിവെള്ള നിരക്ക് വര്‍ധിപ്പിക്കും. അടിസ്ഥാന നിരക്കില്‍ അഞ്ച് ശതമാനം വര്‍ധനയാണ് വരുത്തുക. ഇതോടെ ഗാര്‍ഹിക ഉപഭോക്താവിന് 1000 ലിറ്ററിന് 4 രൂപ 41 പൈസയാകും. 4 രൂപ 20 പൈസയാണ് നിലവിലെ നിരക്ക്. ഇന്ധനം, പാചകവാതകം തുടങ്ങിയ അവശ്യ സാധന വിലക്കയറ്റങ്ങള്‍ക്കൊപ്പമാണ് കുടിവെള്ള നിരക്കു വര്‍ധിക്കുന്നത്. ഗാര്‍ഹിക, ഗാര്‍ഹികേതര, വ്യാവസായിക കണക്ഷനുകളിലെ എല്ലാ സ്ലാബുകളിലും അഞ്ച് ശതമാനമാണ് ജല അതോറിറ്റി നിരക്ക് വര്‍ധിപ്പിക്കുന്നത്.

5000 ലിറ്റര്‍ വരെ വെള്ളത്തിന് മിനിമം നിരക്ക് 22.05 രൂപയാകും. നിലവിലേത് 21 രൂപയാണ്. പ്രതിമാസം പതിനായിരം ലിറ്ററിന് മുകളില്‍ ഉപയോഗിക്കുന്നതിന് ഏഴ് സ്ലാബ് അടിസ്ഥാനമാക്കി ബില്ലില്‍ അഞ്ച് ശതമാനം വര്‍ധനവുണ്ടാകും. ആയിരം ലിറ്ററിന് 5.51 പൈസ മുകല്‍ 15 രൂപ 44 പൈസ വരെയാണ് വര്‍ധിക്കുക.

പ്രതിമാസം 15,000 ലിറ്റര്‍ വരെ ഉപയോഗിക്കുന്ന ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള സൗജന്യം തുടരും. ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് ആയിരം ലിറ്ററിന് 15 രൂപ 75 പൈസയായിരുന്നത് 16 രൂപ 54 രൂപയായി വര്‍ധിക്കും. വ്യാവസായിക കണക്ഷനുകള്‍ക്ക് ആയിരം ലിറ്ററിന് 44.10 രൂപയാണ് പുതിയ നിരക്ക്. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തുന്നതിനുള്ള ഉപാധി എന്ന നിലയിലാണ് കുടിവെള്ള നിരക്ക് വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം മുതലാണ് ഇത്തരത്തില്‍ നിരക്ക് കൂട്ടാന്‍ തുടങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എംഎസ്എഫ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് പി.കെ നവാസ് എം.എല്‍.എ പടിയിറങ്ങി; ഭാരവാഹി തിരഞ്ഞെടുപ്പ് മാറ്റി വച്ചു

Kerala
  •  a day ago
No Image

അൽ ഐനിൽ ആദ്യ ഈന്തപ്പഴം ഫെസ്റ്റിവൽ തുടങ്ങി; 50 ലക്ഷം ദിർഹത്തിലേറെ സമ്മാനങ്ങളുമായി ഈന്തപ്പഴ മേള

uae
  •  a day ago
No Image

കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ സ്വർണം, മീരാഭായ് ചാനുവിനിത് മൂന്നാം സ്വർണം 

International
  •  a day ago
No Image

  'സൈക്കിള്‍ തിരികെ നല്‍കിയാല്‍ അഞ്ച് ലക്ഷവും ജോലിയും': പ്രകാശന്‍ ചേട്ടന്റെ സൈക്കിള്‍ അടിച്ചുകൊണ്ട് പോയ കള്ളന് വന്‍ ഓഫറുമായി ബോബി ചെമ്മണ്ണൂര്‍

Kerala
  •  a day ago
No Image

ശബരിമല മില്‍മ നെയ്യ് ഇടപാടില്‍ വന്‍ ക്രമക്കേട്: ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്, ആക്ഷേപമായി ടെന്‍ഡര്‍ വെട്ടിപ്പും വ്യാജ രേഖകളും

Kerala
  •  a day ago
No Image

ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

ചോദ്യപേപ്പർ ചോർച്ച ബിൽ ഇന്ന് ലോക്സഭയിൽ; അഞ്ച് മുതൽ 10 വർഷം വരെ തടവും പത്ത് കോടി രൂപവരെ പിഴയും,ബില്ലിൽ 15 നിയമവിരുദ്ധ പ്രവൃത്തികൾ

National
  •  a day ago
No Image

യുഎഇയിൽ ഇന്ന് വീണ്ടും ചൂട് കനക്കും; 48°C വരെ ഉയരും, കിഴക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത | UAE Weather updates

uae
  •  a day ago
No Image

ഹജ്ജ് 2027: നറുക്കെടുപ്പ് വ്യാഴാഴ്ച, കേരളത്തിൽ അപേക്ഷകൾ 24,500

Kerala
  •  a day ago
No Image

മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ യുവാവ് ജിദ്ദയിൽ അന്തരിച്ചു

Saudi-arabia
  •  a day ago