അവകാശ സംരക്ഷണ ദിനത്തില്‍ ധര്‍ണ നടത്തി
കൊടിയത്തൂര്‍: സ്വന്തം ഭവനങ്ങളിലും സമൂഹത്തിലും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന മുതിര്‍ന്ന പൗരന്‍മാര്‍ തങ്ങളുടെ അവകാശ സംരക്ഷണത്തിനായി വിവിധ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി. കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ധര്‍ണകള്‍ നടന്നത്.
2013 ലെ വയോജന നയം നടപ്പാക്കുക,വയോജനക്ഷേമ വകുപ്പ് രൂപീകരിക്കുക, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വര്‍ധിപ്പിക്കുക, എല്ലാ വാര്‍ഡുകളിലും പകല്‍ വീടുകള്‍ സ്ഥാപിക്കുക, വയോജന സംരക്ഷണ നിയമം കാര്യക്ഷമമായി നടപ്പാക്കുക,
പഞ്ചായത്തുകള്‍ പദ്ധതി വിഹിതത്തിന്റെ 10 ശതമാനം വയോജനക്ഷേമത്തിന് വിനിയോഗിക്കുക, ബസുകളില്‍ സംവരണം ചെയ്ത സീറ്റുകള്‍ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുക, സൗജന്യ യാത്രയും ചികിത്സയുംഅനുവദിക്കുക,തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടന്നത്.
കൊടിയത്തൂരില്‍ തോട്ടുമുക്കം, ചെറുവാടി മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ.വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.
അഗസ്റ്റിന്‍ തെക്കേകര അധ്യക്ഷത വഹിച്ചു.ശിവദാസന്‍, ശ്രീധരന്‍ കിളിത്തിക്കാട്, സി.കെ മുഹമ്മദ്, വി.എസണ്ണി,
ത്രേസ്യമ്മ പനക്കല്‍, ട്രിസ പോള്‍, ആന്റണി വട്ടോളി പറമ്പില്‍, കെ.ടി ജോണ്‍, വൈത്തല അബൂബക്കര്‍ , പി.മൂസ, സ്റ്റീഫന്‍ ഡിക്രൂസ്, ശ്രേയ ,വി സി അച്ചുതന്‍, ഡോ; ജോസ്, കണ്ണന്‍ ചെറുവാടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."