HOME
DETAILS

വിമാനക്കൂലി കൂട്ടിയ കേന്ദ്ര സർക്കാരിന്റെ പ്രവാസിദ്രോഹത്തിനെതിരെ പ്രതിഷേധിക്കുക: നവയുഗം

  
backup
April 12, 2021 | 2:32 AM

navayugam-statement-against-flight-ticket-charge

ദമാം: ജനങ്ങളാകെ വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവത്തനങ്ങളുടെ വാർത്തകളിൽ മുഴുകിയിരിയ്ക്കുന്ന തക്കം നോക്കി വിമാനയാത്രാക്കൂലി കുത്തനെ ഉയർത്തി പ്രവാസികളെ ദ്രോഹിക്കുന്ന കേന്ദ്രസർക്കാരിന്റെ നയത്തിനെതിരെ പ്രവാസലോകം ഒന്നാകെ പ്രതിഷേധിയ്ക്കണമെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തു. ഏപ്രിൽ ഒന്നാം തീയതി മുതൽ വിമാനടിക്കറ്റ് വിലയിൽ ഉൾപ്പെടുന്ന ഏവിയേഷൻ സെക്യൂരിറ്റി ഫീസ് 382 രൂപയിൽ നിന്നും 880 രൂപയായിട്ടാണ് കേന്ദ്രസർക്കാർ വർധിപ്പിച്ചിരിക്കുന്നത്.

രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതലയുള്ള കേന്ദ്രവ്യവസായ സുരക്ഷ സേന (സി.ഐ.എസ്) യുടെ ചിലവിനായാണ് ഏവിയേഷൻ സെക്യൂരിറ്റി ഫീസ് ഏർപ്പെടുത്തിയിരിയ്ക്കുന്നത്. മുമ്പ് സിവിൽ വ്യോമയാന അതോറിറ്റിയാണ് സി ഐ എസ്‌സിന്റെ ചെലവുകൾ വഹിച്ചിരുന്നത്. എന്നാൽ തിരുവനന്തപുരം അടക്കമുള്ള ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഗൗതം അദാനിയുടെ കമ്പനിക്ക് കൈമാറിയതോടെ ഈ ചെലവുകൾ വിമാനടിക്കറ്റിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ യാത്രക്കാരുടെ തലയിൽ കെട്ടിവച്ചിരിക്കുകയാണ്.

കഴിഞ്ഞ ആറുമാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് ഏവിയേഷൻ സെക്യൂരിറ്റി ഫീസ് കേന്ദ്രസർക്കാർ വർദ്ധിപ്പിക്കുന്നത്. മലയാളികൾ ഉൾപ്പെടുന്ന പ്രവാസികളാണ് കേന്ദ്രസർക്കാരിന്റെ ഈ കൊവിഡ് കാല പ്രഹരം ഏറ്റവുമധികം അനുഭവിക്കേണ്ടി വരിക. അതിനാൽ ഈ പ്രവാസി ദ്രോഹ നടപടിയ്‌ക്കെതിരെ എല്ലാ പ്രവാസി സംഘടനകളും, പ്രവാസികളും ഒന്നടങ്കം പ്രതിധേഷിയ്ക്കണമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹനും, ആക്റ്റിങ് സെക്രട്ടറി സാജനും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹപ്രവർത്തകനെ പരസ്യമായി അപമാനിച്ചു: പ്രതിയോട് 30,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  22 minutes ago
No Image

കോഴിക്കോട് മലയോര മേഖലയിൽ കനത്ത മഴ: മിന്നലേറ്റു പൂച്ച ചത്തു; വീടുകൾക്ക് വ്യാപക നാശം

Kerala
  •  27 minutes ago
No Image

'സ്ഥാനാർഥി നിർണയത്തിൽ എല്ലാവരുടെയും താൽപര്യം സംരക്ഷിക്കാനാവില്ല'; കൊച്ചി ഡെപ്യൂട്ടി മേയറുടെ രാജിയിൽ വിശദീകരണവുമായി സിപിഐ

Kerala
  •  an hour ago
No Image

അതിവേഗത്തിൽ പറന്നവർക്ക് പൂട്ട് വീണു: 100 കി.മീ/മണിക്കൂറിൽ ഇ-ബൈക്ക് ഓടിച്ച കൗമാരക്കാരെ ദുബൈ പൊലിസ് പിടികൂടി; 101 വാഹനങ്ങൾ പിടിച്ചെടുത്തു

uae
  •  an hour ago
No Image

പാർട്ടിയിൽ മെമ്പർഷിപ്പ് പോലുമില്ലാത്ത വ്യക്തികളാണ് സ്ഥാനാർഥികളായി മത്സരിക്കുന്നത്: കൊച്ചി ഡെപ്യൂട്ടി മേയർ സിപിഐ വിടുന്നു

Kerala
  •  2 hours ago
No Image

ഡിസംബറിൽ ദുബൈ വിമാനത്താവളത്തിൽ തിരക്കേറും; യാത്രക്കാർക്ക് നിർദേശങ്ങളുമായി എമിറേറ്റ്‌സ് എയർലൈൻസ്

uae
  •  2 hours ago
No Image

എസ്.ഐ.ആറില്‍ ഇടപെടില്ല, നീട്ടിവെക്കാന്‍ സുപ്രിംകോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ബിഹാറില്‍ ജയിച്ചത് എന്‍.ഡി.എ അല്ല, തെരഞ്ഞടുപ്പ് കമ്മിഷന്‍: രമേശ് ചെന്നിത്തല

Kerala
  •  3 hours ago
No Image

വരും മണിക്കൂറുകളില്‍ ഇടിമിന്നലോട് കൂടിയ അതിശക്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

Kerala
  •  3 hours ago
No Image

ഹരിയാനയില്‍ ഹിന്ദുത്വ ആള്‍ക്കൂട്ടം ക്രിസ്ത്യാനികളെ തടഞ്ഞുവച്ച് ബൈബിള്‍ കത്തിക്കാന്‍ നിര്‍ബന്ധിപ്പിച്ചു, ദൃശ്യവും പ്രരിപ്പിച്ചു

National
  •  3 hours ago