HOME
DETAILS
MAL
ചളിക്കുണ്ടായി കുലുപ്പ റോഡ്
backup
August 19 2016 | 21:08 PM
പയ്യോളി: പാലച്ചുവട് കുലുപ്പ എല്‍.പി സ്കൂള്‍ റോഡില്‍ കോത്തമ്പ്ര ഭാഗത്തെ വെള്ളക്കെട്ട് നാട്ടുകാര്‍ക്കു ദുരിതമാകുന്നു. ഇതുവഴി വാഹന യാത്രയ്ക്കു പുറമെ കാല്‍നടയാത്രയും ദുഷ്കരമാണ്. പൊട്ടിപ്പൊളിഞ്ഞ റോഡില്‍ മഴ ആരംഭിച്ചതോടെ വെള്ളം കെട്ടിനില്‍ക്കുകയാണ്.
ഇവിടെ ഡ്രെയിനേജ് ഇല്ലാത്തതിനാലാണു വെള്ളം ഒഴുകിപ്പോകാത്തത്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കാണു കൂടുതല്‍ പ്രയാസം അനുഭവിക്കേണ്ടി വരുന്നത്. മഴ ശക്തമായാല്‍ ഓട്ടോറിക്ഷ പോലും ഇതുവഴി വരാന്‍ മടിക്കുകയാണ്. റോഡില്‍ നിന്നു വെള്ളക്കെട്ട് ഒഴിവാക്കി റോഡ് ഉയര്‍ത്താനുള്ള നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."