റോഡിലെ വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു
താമരശ്ശേരി: താഴെപരപ്പന്‍പൊയില്‍- വെഴുപ്പൂര്‍ റോഡിലെ വെള്ളക്കെട്ട് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. പി.ഡബ്ല്യു.ഡി. അധികൃതരുടെ അനാസ്ഥ കാരണമാണ് ഇവിടെ വെള്ളം കെട്ടിക്കിടന്ന് ഗതാഗതം ദുഷ്‌ക്കരമാകുന്നത്.
ഈ റോഡിലെ ചാടിക്കുഴി, അരേറ്റക്കുന്ന്, തോട്ടുമൂല, കുടുക്കില്‍ എന്നീ ഭാഗങ്ങളിലാണ് വെള്ളം കൂടുതലായി കെട്ടിക്കിടക്കുന്നത്.
ഈ പ്രദേശങ്ങളിലൊന്നും ഡ്രൈനേജ് ഇല്ലാത്തതാണ് വെള്ളം കെട്ടിക്കിടക്കാന്‍ കാരണം. ചിലയിടങ്ങളില്‍ അഴുക്കുചാലില്‍ മണ്ണിട്ട് നികത്തി റോഡായി ചിലര്‍ ഉപയോഗിക്കുന്നതും ദുരിതത്തിന് കാരണമായിട്ടുണ്ടണ്ട്.
ഗതാഗതക്കുരുക്കിനാല്‍ താമരശ്ശേരി ടൗണ്‍ വീര്‍പ്പുമുട്ടുന്ന സാഹചര്യത്തില്‍ ഈ റോഡ് മിനി ബൈപ്പാസ് ആയി ഉപയോഗിക്കാവുന്നതാണ്.
എന്നാല്‍ കൃത്യമായ അറ്റകുറ്റപ്പണിയും ടാറിംഗും നടക്കാത്തതിനാല്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ് താറുമാറായിരിക്കുകയാണ്.
ടാറിംഗ് നടത്തുകയും ഡ്രൈനേജ് നിര്‍മിക്കുകയും ചെയ്തു കൊണ്ടണ്ട് ഈ റോഡ് സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ദീര്‍ഘകാലത്തെ ആവശ്യം.
റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ക്ക് ഏറെ ദുരിതമായിരിക്കുകയാണ്. ഈ റോഡ് സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."