HOME
DETAILS

കുംഭമേളയും നിസാമുദ്ദീന്‍ സമ്മേളനവും തമ്മില്‍ താരതമ്യം ചെയ്യരുത്; വിമര്‍ശനങ്ങള്‍ക്കിടെ ന്യായീകരണവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

  
backup
April 14, 2021 | 5:35 AM

national-kumbh-and-markaz-should-not-be-compared

ഡെറാഡൂണ്‍: കുംഭമേളയും നിസാമുദ്ദീന്‍ സമ്മേളനവും തമ്മില്‍ താരതമ്യം ചെയ്യരുതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത്. ലക്ഷങ്ങള്‍ പങ്കെടുത്ത കുംഭമേളയില്‍കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനെതിരെ രൂക്ഷവിമര്‍ശനമുയരുന്നതിനിടെയാണ് ന്യായീകരണവുമായി മുഖമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

'കുംഭമേളയും നിസാമുദ്ദീന്‍ മര്‍ക്കസും ഒരിക്കലും താരതമ്യം ചെയ്യാനാകില്ല. മര്‍ക്കസിലെ സമ്മേളനം നടന്നത് അടച്ചിട്ട സ്ഥലത്തായിരുന്നു. എന്നാല്‍ കുംഭമേള നടക്കുന്നത് ഗംഗയുടെ കടവുകളില്‍ തുറസ്സായ സ്ഥലങ്ങളിലാണ്'- റാവത്ത് പറഞ്ഞു. മാത്രമല്ല, കുംഭമേളയില്‍ വിദേശത്തുനിന്നുള്ളവര്‍ പങ്കെടുക്കുന്നില്ലെന്നും റാവത്ത് അവകാശപ്പെട്ടു.

മര്‍ക്കസ് നടന്ന സമയത്ത് കൊറോണ വൈറസിനെക്കുറിച്ച് അവബോധമുണ്ടായിരുന്നില്ല. കൊവിഡ് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങളുമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കോവിഡിനെ സംബന്ധിച്ച് എല്ലാവര്‍ക്കും അവബോധമുണ്ട്. അത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങളും നിലവിലുണ്ട്- മുഖ്യമന്ത്രി വിശദീകരിച്ചു. കൊവിഡിന്റെ വെല്ലുവിളികള്‍ക്കിടയിലും ഇത് വിജയകരമായി നടത്തണമെന്നതും മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരുന്നത് ഉറപ്പുവരുത്തുക എന്നതുമാണ് തങ്ങളുടെ ലക്ഷ്യമെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.

ജനങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യമുണ്ടെങ്കിലും വിശ്വാസപരമായ കാര്യങ്ങള്‍ പൂര്‍ണമായും അവഗണിക്കാനാവില്ല. 12വര്‍ഷത്തിലൊരിക്കല്‍ വരുന്ന കുംഭമേള ജനങ്ങളുടെ വികാരമാണ്.
കേസുകള്‍ കൂടുന്നുണ്ടെങ്കിലും ആരോഗ്യമന്ത്രാലയത്തിന്റെ എല്ലാ നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്നും ഏത് സാഹചര്യവും നേരിടാന്‍ ഒരുക്കങ്ങള്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. വലിയ തോതില്‍ മാസ്‌ക്കുകളും സാനിറ്റൈസറുകളും ലഭ്യമാക്കി. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ എല്ലാസംവിധാനങ്ങളും രാവും പകലും പ്രവര്‍ത്തിക്കുകയാണ്. ഹരിദ്വാറില്‍ പ്രവേശിക്കുന്നതിന് മുമ്പ് അതിര്‍ത്തി കേന്ദ്രങ്ങളില്‍ ആളുകളെ പരിശോധിക്കുന്നുണ്ട്. കൂടാതെ കൊവിഡ് റാന്‍ഡം ടെസ്റ്റിങ്ങിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  3 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  3 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  3 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  3 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  3 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  3 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  3 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  3 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  3 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  3 days ago