വടകരയില്‍ 13.6 ലക്ഷം കുഴല്‍പണം പിടികൂടി
വടകര: കുന്ദംകുളത്ത് നിന്ന് വടകരയിലും പരിസര പ്രദേശങ്ങളിലും വിതരണത്തിനായി കൊണ്ടുവന്ന 13,06,000 രൂപ പിടികൂടി. നടക്കുതാഴെ അരകുളങ്ങര വെളിയങ്കോട്ട് താഴെകുനി അബ്ദുല്ല(60)യെയാണ് വടകര ഡിവൈ.എസ്.പി പി.കെ രാജുവിന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മയ്യന്നൂര്‍ പുത്തലത്ത്കണ്ടി ജാഫറിന്റെ വീട്ടില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ 1,16,320 രൂപയും നിരവധി ഇടപാടു രേഖകളും കണ്ടെടുത്തു.
കുഴല്‍പണത്തിന്റെ മുഖ്യകണ്ണി ജാഫറാണെന്നും ഇയാള്‍ക്കാണു പണം എത്തിക്കുന്നതെന്നും അബ്ദുല്ല നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളുടെ വീട്ടില്‍ പൊലിസ് റെയ്ഡ് നടത്തിയത്. പണം വിതരണം ചെയ്യേണ്ടവരുടെ സ്ലിപ്പുകളും മൊബൈല്‍ ഫോണും പൊലിസ് കസ്റ്റഡിയിലെടുത്തു. മുഖ്യകണ്ണിയായ ജാഫര്‍ ഒളിവിലാണ്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കിയ ശേഷം എന്‍ഫോഴ്‌സ്‌മെന്റിനു കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."