പല്ല് ഉന്തിയത് അയോഗ്യതയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു; വിശദീകരണവുമായി കേന്ദ്രം
ന്യൂഡല്‍ഹി: ആദിവാസി യുവാവിന് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജോലി നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്രം. പല്ല് ഉന്തിയത് അയോഗ്യതയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതായി കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര ഗോത്രവര്‍ഗആദിവാസി മന്ത്രാലയം ആണ് പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിച്ചത്.
കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ ചോദ്യത്തിനു മറുപടി നല്‍കുമ്പോഴായിരുന്നു മന്ത്രാലയത്തിന്റെ വിശദീകരണം. പി.എസ്.സി സ്വതന്ത്ര ഭരണഘടനാസ്ഥാപനമാണെന്നാണ് സംസ്ഥാനം വിശദീകരിച്ചത്. ഇതിനാല്‍ ഇടപെടാനാകില്ലെന്നായിരുന്നു വ്യക്തമാക്കിയത്. ഒറ്റത്തവണത്തേയ്ക്ക് ഇളവ് നല്‍കാന്‍ പി.എസ്.സിയോട് അഭ്യര്‍ഥിച്ചതായും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
അട്ടപ്പാടിയില്‍ പുതൂര്‍ പഞ്ചായത്തിലെ ആനവായ് ഊരിലുള്ള വെള്ളിയുടെ മകന്‍ മുത്തുവിനാണ് പല്ല് ഉന്തിയെന്ന് ചൂണ്ടിക്കാട്ടി പി.എസ്.സി ജോലി നിഷേധിച്ചത്. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് എഴുത്തുപരീക്ഷയും കായികക്ഷമതാ പരീക്ഷയും വിജയിച്ചിട്ടും പല്ലിന്റെ പേരില്‍ ജോലിയില്‍നിന്ന് തഴയുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."