ആദ്യം ജാതിയറിയട്ടെ.. എന്നിട്ടാകാം ആഘോഷം..
ന്യൂഡല്‍ഹി: ഒളിംപിക്‌സില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ വനിത, ബാഡ്മിന്റണില്‍ വെള്ളി നേടുന്നതും ഫൈനലിലെത്തുന്നതുമായ ആദ്യ വനിത എന്നിങ്ങനെ റെക്കോര്‍ഡ് നേട്ടമാണ് സിന്ധു നേടിയത്. വെള്ളി മെഡല്‍ നേട്ടം രാജ്യം മുഴുവന്‍ ആഘോഷിക്കുകയാണ്. എന്നാല്‍, അതിനിടയ്ക്കും ഓണ്‍ലൈന്‍ ലോകം മുഴുവനും തിരഞ്ഞത് സിന്ധുവിന്റെ വാള്‍പേപ്പറുകളല്ല മറിച്ച് സിന്ധുവിന്റെ ജാതിയെന്തെന്നാണ്. ജാതിയറിയന്‍ ഓണ്‍ലൈനില്‍ ആയിരങ്ങളാണ് തിരഞ്ഞതെന്ന് ഗൂഗിള്‍സ്റ്റാറ്റിസ്റ്റിക്‌സില്‍ നിന്നും വ്യക്തം.
സിന്ധുവിന്റെ ജാതി ഏറ്റവും കൂടുതല്‍ തിരഞ്ഞത് സ്വന്തം നാട്ടുകാര്‍ തന്നെയാണ്. പി.വി സന്ധു കാസ്റ്റ് എന്ന ടേം ഗൂഗിള്‍ സെര്‍ച്ച് സജക്ഷനില്‍ ഇടം പിടിച്ചിട്ട് ഏതാണ്ട് ഏഴു ദിവസമേ ആയിട്ടുള്ളൂ. വെള്ളി മെഡല്‍ നേട്ടം കൈവരിച്ച ദിവസം അത് ഉന്നതിയിലെത്തി. വെള്ളിയാഴ്ച മുതലുള്ള ഗൂഗിള്‍ സ്റ്റാറ്റിസ്റ്റിക്‌സ് നോക്കിയാല്‍ മനസ്സിലാകും.
സിന്ധുവിന്റെ ജാതി തെരഞ്ഞ സംസ്ഥാനങ്ങളില്‍ ആന്ധ്രാപ്രദേശ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. തെലങ്കാന രണ്ടും ഹരിയാന മൂന്നും സ്ഥാനങ്ങളിലുണ്ട്. കര്‍ണാടക, തമിഴ്‌നാട്, ന്യൂഡല്‍ഹി എന്നീ സംസ്ഥാനങ്ങിലെ ജനങ്ങളാണ് തൊട്ടുപിന്നിലുള്ളത്.
മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ വിവരങ്ങളുമുണ്ട് ഗൂഗിള്‍ സ്റ്റാറ്റിസ്റ്റിക്‌സില്‍. ജൂണില്‍ മാത്രം 1.5 ലക്ഷം മേരും ജൂലൈയില്‍ 90,000 പേരും സിന്ധുവിന്റെ ജാതി തിരഞ്ഞു.
മറ്റു രാജ്യക്കാരും സിന്ധുവിന്റെ ജാതി തിരഞ്ഞ പട്ടികയിലുണ്ട്. അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, മലേഷ്യ, സഊദി, ബ്രിട്ടണ്‍, ന്യൂസിലാന്‍ഡ് എന്നിവയാണവ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."