ഗൂലനെ കൈമാറുന്നത് വേഗത്തിലാക്കാന്‍ അമേരിക്കയോട് ആവശ്യപ്പെട്ട് തുര്‍ക്കി പ്രധാനമന്ത്രി
അങ്കാറ: തുര്‍ക്കിയില്‍ ഭരണ അട്ടിമറിക്ക് നേതൃത്വം നല്‍കിയതെന്ന്് സംശയിക്കുന്ന ഇസ്‌ലാമിക് പണ്ഡിതന്‍ ഫത്ഹുള്ള ഗൂലനെ വിട്ടുതരുന്നത്് വേഗത്തിലാക്കാന്‍ അമേരിക്കയോട് തുര്‍ക്കി പ്രധാനമന്ത്രി ബിനാലി യില്‍ദിന്‍. വിദേശ അട്ടിമറിശ്രമത്തിന് പിന്നില്‍ ഗൂലന്റെ പങ്ക് തെളിയിക്കാന്‍ അമേരിക്ക തുര്‍ക്കിയോട് ആവശ്യപ്പെട്ടിരുന്നു.
അമേരിക്കയുടെ നീതിന്യായ വകുപ്പിലേയും വിദേശകാര്യ വകുപ്പിലേയും ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം തുര്‍ക്കി സന്ദര്‍ശിച്ചിരുന്നു. അവരോടൊപ്പം വന്ന മാധ്യമ പ്രതിനിധികളോട് സംസാരിക്കവെയാണ് തുര്‍ക്കി പ്രധാനമന്ത്രി ഗൂലനെ വിട്ടുതരാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടത്.
അടുത്ത ആഴ്ച അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജോ ബിഡന്‍ തുര്‍ക്കി സന്ദര്‍ശിക്കുന്നുണ്ട്. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാന്റെ മുന്‍ സഹപ്രവര്‍ത്തകനായ ഗൂലന്‍ ഇപ്പോള്‍ അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ പ്രവാസത്തില്‍ കഴിയുകയാണ്. തുര്‍ക്കി രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെത്തുടര്‍ന്നാണ് അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറിയത്.
അട്ടിമറിശ്രമത്തിന് പിന്നിലുള്ള മുഴുവന്‍ കാര്യങ്ങളും അമേരിക്കക്ക് നന്നാറിയാമെന്നും ഗൂലന്റെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്ക് പിന്നിലുണ്ടെന്നും യില്‍ദിറിന്‍ ആരോപിച്ചു. അട്ടിമറി ശ്രമത്തിന് ശേഷം തുര്‍ക്കിയുടെ ആഭ്യന്തര-വിദേശ ഇന്റലിജന്‍സ് സംവിധാനം ശക്തമാക്കിയതായും ഏകോപ്പിച്ചുള്ള പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."