HOME
DETAILS

ഹജ്ജ് കര്‍മത്തില്‍ അനിവാര്യമായ ജാഗ്രത ഹജ്ജ്: ഒരു സാങ്കേതിക പഠനം

  
backup
August 20 2016 | 18:08 PM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b4%bf%e0%b4%b5%e0%b4%be

ഹജ്ജ് കര്‍മത്തിനുള്ള ഒരുക്കങ്ങലിലാണ് ഇനി.  നേരത്തെയുള്ള അറിയിപ്പിനനുസരിച്ച് ദുല്‍ഹജ്ജ് ഏഴിന് രാത്രിയോ അല്ലെങ്കില്‍ എട്ടിന് രാവിലെയോ ബസില്‍ മിനയിലേക്ക് മുതവിഫ് കൊണ്ട് പോകും. ബസ് വരുന്നതനുസരിച്ച് സ്ത്രീകള്‍ക്കും വൃദ്ധന്മാര്‍ക്കും മുന്‍ഗണന നല്‍കുക. മക്കയില്‍ നിന്ന് ആറ് കിലോമീറ്റര്‍ ദൂരമേ ഉള്ളൂവെങ്കിലും മണിക്കൂറുകള്‍ ചിലപ്പോള്‍ ബസിലിരിക്കേണ്ടി വരാം. സ്വന്തം നിലക്ക് ടെന്റിലെത്താന്‍ സാധിക്കുന്നവര്‍ക്ക് നടന്ന് പോവുകയാണുത്തമം. ഒരാള്‍ക്ക് ഞെരുങ്ങി കിടക്കാനുള്ള സ്ഥലം മാത്രമെ മിന ടെന്റില്‍ ലഭിക്കുകയുള്ളൂ. 20 മുതല്‍ 40 വരെ ആളുകള്‍ ഒരു ടെന്റില്‍ തന്നെ ഉണ്ടാകും. ടോയ്‌ലറ്റ് സൗകര്യവും വളരെ പരിമിതമായിരിക്കും. ടെന്റില്‍ പ്രവേശിക്കുന്നതിന് ടെന്റ് കാര്‍ഡ് നിര്‍ബന്ധമാണ്. അത് കളയാതെ സൂക്ഷിക്കുക.
മിനയില്‍ നിസ്‌കാരം കഴിയുന്നതും ഒരു ടെന്റിലുള്ളവര്‍ ഒന്നിച്ച് ജമാഅത്തായി നമസ്‌കരിക്കുക. അനാവശ്യ സംസാരം ഒഴിവാക്കി ദിക്‌റ്, ദുആ, ഖുര്‍ആന്‍ പാരായണം എന്നിവയുമായി കഴിഞ്ഞ് കൂടുക. ഹജ്ജില്‍ തര്‍ക്കങ്ങളില്ല എന്ന് മനസ്സിലാക്കുക. മിനാടെന്റില്‍ നിങ്ങള്‍ ആരോടും തര്‍ക്കിക്കരുത്. അവിടെ പല ആശയക്കാരും മദ്ഹബുകാരുമുണ്ടാകും. അവരോട് ആശയങ്ങള്‍ പറഞ്ഞ് വാഗ്വാദങ്ങള്‍ ഉണ്ടാക്കരുത്. നിങ്ങള്‍ പഠിച്ചത് നിങ്ങള്‍ ചെയ്യുക. മിനയിലുള്ള മസ്ജിദുല്‍ ഖൈഫില്‍ പോയി നിസ്‌കരിക്കാന്‍ പറ്റുന്നവര്‍ക്ക് അങ്ങനെ ചെയ്യാം.
ദുല്‍ഹജ്ജ് എട്ടിന് രാത്രി ബസില്‍ അല്ലെങ്കില്‍ മശ്ഹര്‍ ട്രെയിനില്‍ സൗകര്യം ഉപയോഗിച്ച് നിങ്ങളെ അറഫയിലേക്ക് കൊണ്ട് പോകും. ട്രെയിനില്‍ കയറാന്‍ മുതവഫ് നല്‍കുന്ന വാച്ച് മോഡലുള്ള പാസ് എല്ലാവരും കൈയില്‍ കെട്ടേണ്ടതാണ്. മിനയില്‍ നിന്ന് ഒന്‍പത് കി.മീ ദൂരെയാണ് അറഫ. ബസ് യാത്രയ്ക്കും മണിക്കൂറുകള്‍ വേണ്ടി വരും.
ദുല്‍ഹജ്ജ് എട്ടിന് രാത്രിയില്‍ നിങ്ങള്‍ അറഫയില്‍ എത്തിയാല്‍ അവിടെയുള്ള സൗകര്യത്തില്‍ ഒന്ന് ഉറങ്ങുക ഒന്‍പതിന് സുബിഹിക്ക് നിസ്‌കരിച്ച് ഖുര്‍ആന്‍ പാരായണം ചെയ്തു കഴിച്ചുകൂട്ടുക. ളുഹറിനുമുമ്പായി മുതവഫ് നല്‍കുന്ന ഭക്ഷണം കഴിച്ച്, വുളൂഅ് എടുത്ത് ബാങ്കിനുവേണ്ടി കാത്തിരിക്കുക. ബാങ്ക് കൊടുത്ത ശേഷം നമിറ പള്ളിയില്‍ നിന്നുള്ള ഹജ്ജിന്റെ ഖുതുബ കേട്ടതിന് ശേഷം നിസ്‌കരിച്ച്, ഹജ്ജിന്റെ പ്രാര്‍ഥനയില്‍ മുഴുകുക.
ഹജ്ജ് എന്നാല്‍ അറഫയാണ്. അറഫയില്ലെങ്കില്‍ ആ ഹാജിക്ക് ഹജ്ജ് നഷ്ടപ്പെട്ടു. അത് കൊണ്ട് അറഫയുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് ഒന്‍പതിന് ളുഹ്ര്! മുതല്‍ മഗ്‌രിബ് വരെ അറഫയില്‍ കഴിച്ച് കൂട്ടുക. പ്രാര്‍ഥനകളും ദിക്‌റുകളും ഖുര്‍ആന്‍ പാരായണവുമായി അറഫയെ ധന്യമാക്കുക. ഒറ്റയ്ക്കിരുന്നും നിന്നും രണ്ട് കൈകള്‍ ഉയര്‍ത്തി കരഞ്ഞ് കൊണ്ട് പടച്ച തമ്പുരാനോട് പ്രാര്‍ഥിക്കുക. ചെയ്ത് പോയ തെറ്റുകള്‍ ഏറ്റ് പറയുക. അനുവദിക്കപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ ഇഹത്തിലും പരത്തിലും ലഭ്യമാക്കാന്‍ പ്രാര്‍ഥിക്കുക. മഗ്‌രിബ് വരെ തുടരുക. നിങ്ങളോട് ദുആ കൊണ്ട് വസ്വിയ്യത്ത് ചെയ്തവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുക. ഇങ്ങനെ മഗ്‌രിബ് വരെ തുടരുക.
മഗ്‌രിബ് ആയാല്‍ ബസിലോ ട്രെയിനിലോ നടന്നോ മുസ്ദലിഫയിലേക്ക് പുറപ്പെടുക. മുസ്ദലിഫയില്‍ എത്തിയാല്‍ മഗ്‌രിബും ഇശാഉം ജംഉം ഖസ്‌റുമായി നിസ്‌കരിക്കുക. ജംറയില്‍ എറിയാന്‍ കടലമണിയുടെ വലിപ്പത്തിലുള്ള 70 കല്ലുകള്‍ ശേഖരിക്കുക. അതിന് ശേഷം ഉറങ്ങുക.
ദുല്‍ഹജ്ജ് 10 ന്  സുബ്ഹി നമസ്‌കരിച്ച് സൂര്യോദയത്തിന്  മുമ്പ് മിനയിലേക്ക് പുറപ്പെടുക. നേരെ ടെന്റിലെത്തി വിശ്രമിക്കുക. ജംറയില്‍ തിരക്ക് കുറയ്ക്കുന്നതിന്  ഓരോ രാജ്യക്കാര്‍ക്കും പ്രത്യേക സമയം ക്രമീകരിച്ചിരിക്കും. മുതവ്വിഫിന്റെ അറിയിപ്പനുസരിച്ച് നിശ്ചിത സമയത്ത് കല്ലേറിന് പുറപ്പെടുക. ദുല്‍ഹജ്ജ് 10ന് ഒന്നാമത്തെ ജംറയില്‍ജംറത്തുല്‍ അഖ്ബയില്‍ ഏഴ് കല്ലുകള്‍ എറിയുക. അല്‍പം മാറിനിന്ന് കഅ്ബക്ക് നേരെ തിരിഞ്ഞ് പ്രാര്‍ഥിക്കുക.
ശേഷം ഹജ്ജിന്റെ ത്വവാഫും സഹ്‌യും ചെയ്യാന്‍ അന്ന് തന്നെ വേണമെങ്കില്‍ ഏറ് കഴിഞ്ഞ ശേഷം നേരെ എട്ടോ ഒന്‍പതോ കി.മീ നടന്നാല്‍ മക്കയിലെത്താം. ത്വവാഫും സഅ്‌യും (നല്ല തിരക്ക് അനുഭവപ്പെടും) ചെയ്ത് മുടികളഞ്ഞ് തഹല്ലുലാകാം പിന്നീട്  രാത്രിയില്‍ രാപാര്‍ക്കാന്‍ മിനാ ടെന്റില്‍ തന്നെ എത്തല്‍ നിര്‍ബന്ധമാണ്.
ഗവ.അംഗീകൃത ബാര്‍ബര്‍ ഷോപ്പുകള്‍ ധാരാളം ഉണ്ട്. പുരുഷന്മാര്‍ക്ക് അവിടെ നിന്ന് തല മുണ്ഡനം ചെയ്യാവുന്നതാണ്. റോഡ് വക്കിലും മറ്റുമുള്ള അനധികൃത ആളുകളോട് ചെയ്യിക്കരുത്. സ്ത്രീകള്‍ ടെന്റിലെത്തിയതിന് ശേഷം മുടിയുടെ അഗ്രഭാഗം അല്‍പ്പം മുറിക്കുക.
ഇനി ഹജ്ജിന്റെ ബലി കര്‍മ്മമാണുള്ളത്. മക്കയിലും മിനയിലുമുള്ള ഗവ. അംഗീകൃത ബാങ്ക് കൗണ്ടറുകളിലോ, ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ബ്രാഞ്ച് ഓഫിസുകളിലോ നിശ്ചിത തുക അടച്ച് (കഴിഞ്ഞവര്‍ഷം 490 സഊദിറിയാല്‍) രശീതി വാങ്ങുക. അത് വഴി നിങ്ങള്‍ക്ക് വേണ്ടി ഗവണ്‍മെന്റ് മൃഗബലി നടത്തി മാംസം വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്ന പാവപ്പെട്ട മുസ്‌ലിംകള്‍ക്ക് എത്തിച്ച് കൊടുക്കുകയും ചെയ്യും.
സ്വന്തമായി ബലികര്‍മ്മം നടത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് മിനയില്‍ വിപുലമായ മാര്‍ക്കറ്റും അറവുശാലയുമുണ്ട്. അവിടെ വച്ച് നിര്‍വഹിക്കാവുന്നതാണ്. അങ്ങനെ ചെയ്യുന്നവര്‍ ബലിമാംസം അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിക്കുന്നതിനുള്ള  സംവിധാനം സ്വയം ചെയ്യണം. (അതിന് സാധിക്കണമെന്നില്ല)
നിങ്ങള്‍ക്ക് വിശ്വസിക്കാവുന്നവരുണ്ടെങ്കില്‍ അവരെ ഏല്‍പിക്കാവുന്നതാണ്. കഴിയുന്നതും വ്യക്തികളെ ഏല്‍പിക്കാതിരിക്കുന്നതാവും നല്ലത്.
ദുല്‍ഹജ്ജ് 10, 11, 12 തിയതികളില്‍ രാത്രി മിനയില്‍ രാപാര്‍ക്കണം. 11നും 12നും 13നും മൂന്ന് ജംറകളിലും ഏഴ് വീതം കല്ലുകള്‍ എറിയുക. ശേഷം നമ്മുടെ റൂമിലേക്ക് മടങ്ങാവുന്നതാണ്. ഇതിന് മുതവഫിന്റെ ബസ് ഉണ്ടായിരിക്കും. ഹജ്ജിന്റെ ത്വവാഫും സഅ്‌യും ചെയ്യാത്തവര്‍ റൂമില്‍ എത്തിയ ശേഷം കഅബയില്‍ ചെന്ന് ഹജ്ജിന്റെ ത്വവാഫും സഅ്‌യും മുടികളയലും ചെയ്യുന്നതോടെ ഇഹ്‌റാമില്‍ നിന്ന് പൂര്‍ണ്ണമായും വിരമിച്ചു. പിന്നീട് മദീനയിലേക്ക് പോവും വരെ മക്കയിലും ഹറമിലും കഴിച്ച് കൂട്ടുക. അറിയിപ്പനുസരിച്ച് മദീന യാത്രയ്ക്ക് തയാറാവുക.  മക്കയോട് വിടപറഞ്ഞ് കൊണ്ട് വിടവാങ്ങല്‍ ത്വവാഫ് നിര്‍വഹിക്കുക.

മദീന യാത്ര


 നാട്ടില്‍ നിന്ന് ജിദ്ദയിലേക്ക്  പുറപ്പെടുന്ന ഹാജിമാര്‍ അവരുടെ യാത്രാ തിയതിക്കനുസരിച്ച് ഹജ്ജ് കഴിഞ്ഞ് മദീന സന്ദര്‍ശനത്തിന് കൊണ്ട് പോകും. നമ്മുടെ മുഴുവന്‍ ലഗേജുകളും മദീനയിലേക്ക്  കൊണ്ട് പോവണം. നാട്ടിലേക്കുള്ള  മടക്ക യാത്ര മദീനയില്‍ നിന്നായിരിക്കും.
നമ്മള്‍ പോകുന്നത് മുത്ത് റസൂല്‍(സ) അരികിലേക്കാണെന്ന ഓര്‍മ നമുക്ക് വേണം. നമ്മുടെ മനസ്സിന്റെ വിശാലത കൂട്ടണം. ഭക്തി വര്‍ധിപ്പിക്കണം. മദീനയില്‍ എത്തിയാല്‍ ഉച്ചത്തില്‍ സംസാരിക്കരുത്. അവിടെ തര്‍ക്കിക്കരുത്.
മക്കയില്‍ നിന്ന് മദീനയിലേക്കുള്ള ദൂരം 450 കി.മീ ആണ്. ഇതിന് ഏകദേശം 10 മണിക്കൂര്‍ ബസ് യാത്രയുണ്ടാവും. യാത്രക്കിടയില്‍ നിസ്‌കാരം, ഭക്ഷണം തുടങ്ങിയവ നിര്‍വഹിക്കുന്നതിന്  സൗകര്യമുള്ള സ്ഥലത്ത് ബസ് നിര്‍ത്തുന്നതാണ്.
മക്കയില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ ബില്‍ഡിംഗുകള്‍ക്ക് പ്രത്യേക നമ്പറുകളില്ല. ബില്‍ഡിംങ്ങില്‍ നിന്ന്  പുറത്തിറങ്ങുന്നതിന് മുമ്പ് അഡ്രസ് കാര്‍ഡ് കയ്യില്‍ സൂക്ഷിക്കണം. തിരിച്ച് റൂമിലെത്താന്‍ ഇതാവശ്യമാണ്. മസ്ജിദുനബവിയിലേക്കുള്ള വഴി മനസ്സിലാക്കുക. മസ്ജിദു നബവിയുടെ അതിവിശാലമായ മുറ്റത്തേക്ക് പ്രവേശിക്കുന്നതിന്  ചുറ്റും ധാരാളം ഗേറ്റുകളുണ്ട്. പ്രവേശിക്കുന്ന ഗേറ്റിന്റെ നമ്പരും പേരും ഓര്‍ക്കുക.
മുറ്റത്തിന്റെ അണ്ടര്‍ ഗ്രൗണ്ടില്‍ ടോയ്‌ലറ്റ് സൗകര്യങ്ങളും പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിരിക്കുന്നു. ടെയ്‌ലറ്റിലേക്കുള്ള  പ്രവേശന കവാടങ്ങള്‍ മുറ്റത്ത് കാണാന്‍ സാധിക്കും. അതിന്റെ നമ്പര്‍ ശ്രദ്ധിക്കുക. പള്ളിയില്‍ നിന്ന് തിരിച്ച് പോരുമ്പോള്‍ ഒത്ത് കൂടേണ്ട സ്ഥലം മുന്‍കൂട്ടി നിശ്ചയിക്കുക.
മസ്ജിദുന്നബവിയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക പ്രാര്‍ത്ഥനാ സ്ഥലങ്ങള്‍ ആണുള്ളത്. പ്രവേശന കവാടങ്ങള്‍ക്ക് പേരും നമ്പരും ഉണ്ട്. പ്രവേശിക്കുന്നതിന് മുമ്പ് അത് ഓര്‍മ്മയില്‍ സൂക്ഷിക്കുക.
പരിശുദ്ധ  റൗളയില്‍ വച്ച് നിസ്‌കരിക്കലും മറ്റ് പുണ്യ കര്‍മ്മങ്ങള്‍ ചെയ്യുന്നതും ഏറെ പുണ്യകരമാണ്. റൗളയില്‍ എപ്പോഴും നല്ല തിരക്കുണ്ടാവും. സാവധാനത്തില്‍ അവിടെ പ്രവേശിച്ച് നിസ്‌കാരം, ദുആ എന്നിവക്ക് ശേഷം മറ്റുള്ളവര്‍ക്ക് സൗകര്യപ്പെടുത്തുക. സ്ത്രീകള്‍ക്ക് റൗളയില്‍ പ്രാര്‍ഥിക്കുന്നതിനും ഖബര്‍ സിയാറത്തിനും പ്രത്യേക സമയം ക്രമീകരിച്ചിട്ടുണ്ട്.
റൗളയുടെ മുന്‍ഭാഗത്ത് നിന്ന്  ഇടത് വശത്തേക്ക് അല്‍പം മുന്നോട്ട് നീങ്ങിയാല്‍ ഇടത് വശത്ത് നബി(സ.അ) യുടെയും തുടര്‍ന്ന് അബൂബക്കര്‍(റ), ഉമര്‍(റ) എന്നിവരുടെയും  ഖബറുകള്‍ ഉണ്ട്. ക്യൂ പാലിച്ച് കൊണ്ട് ഇവ സന്ദര്‍ശിക്കാവുന്നതാണ്. ഓരോരുത്തരുടെയും ഖബറിന്റെ അടുത്തെത്തുമ്പോള്‍ സലാം പറയേണ്ടതാണ്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  2 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  3 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  4 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago