HOME
DETAILS
MAL
ഡിഫ്തീരിയ കുത്തിവയ്പ്പ്: മരുന്നില്ലെന്ന് പറഞ്ഞ് പൊലിസുകാരെ മടക്കിയതായി പരാതി
backup
August 20 2016 | 22:08 PM
വടകര: വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ഡിഫ്തീരിയ രണ്ടാംഘട്ട കുത്തിവയ്പ്പിനെത്തിയ വടകര സ്റ്റേഷനിലെ പൊലിസ് ഉദ്യോഗസ്ഥരെ മരുന്നില്ലെന്നു പറഞ്ഞു തിരിച്ചയച്ചതായി പരാതി. മേലുദ്യോഗസ്ഥന്റെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ജൂലൈ 16നാണ് വടകര സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരും ഡിഫ്തീരിയ കുത്തിവയ്പ്പെടുത്തത്.
കുത്തിവയ്പ്പിന്റെ രണ്ടാംഘട്ടം ഓഗസ്റ്റ് മാസവും മൂന്നാംഘട്ടം സെപ്റ്റംബര്‍ മാസവുമാണു നടക്കേണ്ടത്. എന്നാല്‍ ഇക്കഴിഞ്ഞ 16നു രണ്ടാംഘട്ട കുത്തിവയ്പ്പിനെത്തിയ പൊലിസ് ഉദ്യോഗസ്ഥരെ സ്വകാര്യ ആശുപത്രി അധികൃതര്‍ മരുന്നില്ലെന്നു പറഞ്ഞു തിരിച്ചയക്കുകയായിരുന്നു. അവധിയില്‍ പോയ ഉദ്യോഗസ്ഥരെയടക്കം നിര്‍ബന്ധിച്ചു കുത്തിവയ്പ്പെടുക്കാന്‍ തിരിച്ചുവിളിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."