ഇന്ധന സെസ്: സമരം കടുപ്പിച്ച് പ്രതിപക്ഷം; നിയമസഭയിലേക്ക് ഇന്ന് യു.ഡി.എഫ് എം.എല്‍.എമാര്‍ എത്തുക കാല്‍നടയായി
തിരുവനന്തപുരം: ഇന്ധന സെസ് കുറയ്ക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ച് പ്രതിപക്ഷം. പ്രതിഷേധസൂചകമായി യു.ഡി.എഫ് എം.എല്‍.എമാര്‍ ഇന്ന് കാല്‍നടയായാണ് നിയമസഭയിലേക്കെത്തുക. എം.എല്‍.എ ഹോസ്റ്റല്‍ മുതല്‍ നിയമസഭ വരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നേതൃത്വത്തിലായിരിക്കും നടത്തം.
സഭയില്‍ ചോദ്യോത്തരവേള മുതല്‍ പ്രതിപക്ഷം പ്രതിഷേധം തുടങ്ങാനാണ് യു.ഡി.എഫ് ആലോചിക്കുന്നത്. സഭ സ്തംഭിപ്പിക്കുകയും ചെയ്യും. വിഷയത്തില്‍ യു.ഡി.എഫിന്റെ നാല് എം.എല്‍.എമാരുടെ സത്യാഗ്രഹ സമരം തുടരുന്നതിനിടയിലാണ് സഭയ്ക്ക് പുറത്തേക്കും യു.ഡി.എഫ് സമരം നീട്ടുന്നത്.
സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയും ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് യു.ഡി.എഫിന്റെ തീരുമാനം. ഈ മാസം 13, 14 തീയതികളില്‍ എല്ലാ ജില്ലകളിലുംരാപകല്‍ സമരം നടത്തുമെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ഇന്ധന സെസ് പിന്‍വലിക്കില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. നികുതി നിര്‍ദേശങ്ങളില്‍ ഇളവില്ല. അധിക വിഭവ സമാഹരണത്തിലും മാറ്റമില്ലെന്നും നിയമസഭയിലെ ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയില്‍ മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."