മുഹമ്മദ് ബിൻ സൽമാൻ ഏറ്റവും ജനപ്രീതിയുള്ള നേതാവ് പ്രധാനമന്ത്രി മോദി എട്ടാമത്
റിയാദ്
അന്താരാഷ്ട്ര തലത്തിൽ ഏറ്റവും ജനപ്രീതിയുള്ള ലോക നേതാവായി സഊദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ രാജാകുമാരൻ തിരഞ്ഞെടുക്കപ്പെട്ടു.
ഓസ്‌ട്രേലിയൻ റിസർച്ച് സെന്റർ ലോവി ഇൻസ്റ്റിറ്റ്യൂട്ട് ഇന്തോനേഷ്യയിൽ നടത്തിയ സർവേയിലാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സർവേയിൽ എട്ടാം സ്ഥാനമാണ് ലഭിച്ചത്.
ഡിസംബറിൽ നടന്ന സർവേ ഫലം ഇപ്പോഴാണ് പുറത്ത് വിട്ടത്. ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നാലാമത്തെ രാജ്യമായ ഇന്തോനേഷ്യ അടിസ്ഥാനമാക്കിയാണ് സർവേ നടന്നത്. പ്രതികരിച്ചവരിൽ 57 ശതമാനവും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ പിന്തുണച്ചു. തൊട്ടുപിന്നിൽ 52 ശതമാനവുമായി അബൂദബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സഈദ്.
യു.എസ് പ്രസിഡന്റ് ജോ ബൈഡൻ (44), റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ (40), ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ഉത്തരകൊറിയൻ പ്രസിഡൻ്റ് കിം ജോങ് ഉൻ (34), ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയും ഇന്ത്യൻ പ്രധാനമന്ത്രിയും (38) ശതമാനം വോട്ടുകൾ വീതം നേടി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."