കൊവിഡ് ഭയന്ന് സ്വന്തക്കാര് ഉപേക്ഷിച്ചു; തെലങ്കാനയില്‍ ഹിന്ദു യുവാവിന്റെ അന്ത്യ കര്‍മം നടത്തിയത് രണ്ട് മുസ്ലിം സഹോദരങ്ങള്‍
ഹൈദരാബാദ്: തെലങ്കാനയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഹിന്ദു യുവാവിന്റെ അന്ത്യ കര്‍മങ്ങള്‍ നടത്തയത് രണ്ട് മുസ്ലിം സഹോദരങ്ങള്‍. പെഡ്ഡ കോഡപ്ഗല്‍ മണ്ഢലിലിലെ കടപള്ളി ഗ്രാമത്തിലാണ് മാനവികത വിളിച്ചോതുന്ന ഈ സംഭവം.
മൊഘുളിയ എന്നയാളുടെ അന്ത്യ കര്‍മങ്ങളാണ് മുസ്ലിം ചെറുപ്പക്കാര്‍ നടത്തിയത്. കുറച്ച് ദിവസം മുമ്പാണ് അദ്ദേഹം കൊവിഡ് സ്ഥിരീകരിച്ചത്. അസുഖം കണ്ടെത്തിയതിനെ തുടര്‍ന്ന് കൂടുതല്‍ ചികിത്സക്കായി മൊഘുളിയയെ ഭാന്‍സുവാടയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
എന്നാല്‍, വൈറസ് ബാധയേല്‍ക്കുമോ എന്ന ഭയം കാരണം മൊഘുളിയയുടെ മൃതദേഹം ഏറ്റെടുക്കാനോ അന്ത്യകര്‍മങ്ങള്‍ നടത്താനോ കുടുംബാംഗങ്ങള്‍ തയാറായില്ല. തുടര്‍ന്ന് ശാഫി, അലി എന്ന രണ്ട് മുസ്ലിം സഹോദരങ്ങള്‍ മൊഘുളിയയുടെ ശേഷക്രിയ നടത്താന്‍ തയ്യാറാവുകയായിരുന്നു. ആശുപത്രിയുടെ തന്നെ സംസ്കാര കേന്ദ്രത്തില്‍ ഹിന്ദു ആചാര പ്രകാരമാണ് മൃതദേഹം സംസ്ക്കരിച്ചത്. ആംബുലന്‍സ് സേവനം നടത്തുകയാണ് ഇരുവരും.
നേരത്തെയും കൊവിഡ് പ്രതിസന്ധിയില്‍ മുസ്ലിം വിഭാഗം സേവന സന്നദ്ധരായി മുന്നോട്ടു വന്നിട്ടുണ്ട്.
ആരോഗ്യ സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും അഭാവം ആശങ്കയായി മാറുന്നതിനിടെ ഗുജറാത്തിലെ വഡോദരയിലെ ഒരു മുസ്ലിം പള്ളി കൊവിഡ് വിട്ടു നല്‍കിയത് വാര്‍ത്തയായിരുന്നു. 50 രോഗികളെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള കേന്ദ്രമാക്കി മാറ്റി ഈ പള്ളി. ജഹാംഗീര്‍പുരയിലെ ഒരു പള്ളിയും 50 കിടക്കകളുള്ള കൊവിഡ് കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."