HOME
DETAILS

നുണകൾ തിന്നാൻ വിധിക്കപ്പെട്ടവർ

  
backup
February 11 2023 | 20:02 PM

56321532-2

ജാലകം
പി.കെ പാറക്കടവ്

ഖലീൽ ജിബ്രാന്റെ ഒരു കഥയുണ്ട്. ഒരു ദിവസം സൗന്ദര്യവും വൈരൂപ്യവും കടൽ തീരത്ത് വച്ച് കണ്ടുമുട്ടി. അവർ പരസ്പരം പറഞ്ഞു. നമുക്ക് കടലിൽ കുളിക്കാം. ഉടയാടകൾ അഴിച്ചുവച്ച് അവർ കടലിലിറങ്ങി. നീന്തിത്തുടിച്ചു. വൈരൂപ്യം ആദ്യം കരയ്ക്കു കയറി. സൗന്ദര്യത്തിന്റെ വസ്ത്രങ്ങൾ എടുത്തണിഞ്ഞ് സ്വന്തം വഴിക്ക് നടന്നുപോയി. സൗന്ദര്യവും കുളിച്ചുകയറി. അവളുടെ വസ്ത്രങ്ങൾ കാണാനില്ലായിരുന്നു. അവൾക്ക് നാണം വന്നു. വൈരൂപ്യത്തിന്റെ വസ്ത്രങ്ങൾ എടുത്തണിഞ്ഞു അവളും സ്വന്തം വഴിക്ക് നടന്നു.
ഇന്ന് സ്ത്രീകളും പുരുഷന്മാരും സൗന്ദര്യത്തെയും വൈരൂപ്യത്തെയും തെറ്റിദ്ധരിക്കുന്നു. എന്നാലും, സൗന്ദര്യത്തിന്റെ മുഖം കാണുന്ന ചിലരെങ്കിലും അവളെ തിരിച്ചറിയും. വസ്ത്രങ്ങളെന്തായിരുന്നാലും വൈരൂപ്യത്തിന്റെ മുഖം തിരിച്ചറിയുന്നവരുണ്ട്. ഉടയാടകൾക്ക് അവരുടെ കണ്ണിൽ നിന്നും അവളെ ഒളിപ്പിക്കാനാവുന്നില്ല. ഈ ജിബ്രാൻ കഥയിൽ സൗന്ദര്യവും വൈരൂപ്യവും പരസ്പരം ഉടയാടകൾ മാറിധരിച്ച് ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നത് പോലെ നമ്മുടെ പത്രങ്ങളും ചാനലുകളും നമ്മെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട് പലപ്പോഴും. ഇന്ന് ഏറ്റവും കൂടുതൽ കഥകൾ മെനയുന്നത് എഴുത്തുകാരല്ല, പത്രങ്ങളും ചാനലുകളുമാണ്. വ്യക്തികളുടെ സ്വകാര്യതയ്ക്കും അന്തസ്സിനും വില കൽപിക്കുന്നില്ല നമ്മുടെ വാർത്താ മാധ്യമങ്ങൾ.


കുറേമുൻപ് ബ്രിട്ടനിലെ ഭീകരാക്രമണ ഗൂഢാലോചനയുമായി ബന്ധപ്പെടുത്തി ഓസ്‌ട്രേലിയൻ ഫെഡറൽ പൊലിസ് അറസ്റ്റ് ചെയ്ത ഇന്ത്യൻ ഡോക്ടർ മുഹമ്മദ് ഹനീഫിന്റെ കഥകൾ അന്ന് മാധ്യമങ്ങളിൽ വന്നതിന്റെ ഓർമ വീണ്ടും പുതുക്കേണ്ട സമയമാണിത്. ജുഡിഷ്യൽ അന്വേഷണം നടത്താൻ ഓസ്‌ട്രേലിയൻ സർക്കാർ തയാറാവുന്നു. ഹനീഫിന്റെ വിസ പുനഃസ്ഥാപിക്കണമെന്നും ഓസ്‌ട്രേലിയയിൽ മടങ്ങിവരാനും ഡോക്ടറായി ജോലി നോക്കാനും വൈദ്യപഠനം തുടരാനും അനുമതി നൽകണമെന്നും ഫെഡറൽ ജഡ്ജി ജെഫ് സെപൻസർ ഉത്തരവിടുന്നു. തീവ്രവാദക്കുറ്റം പിൻവലിച്ചതിനെ തുടർന്ന് ജയിൽ മോചിതനായ ഇന്ത്യൻ ഡോക്ടർ മുഹമ്മദ് ഹനീഫ് ഓസ്‌ട്രേലിയയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നു. ഹനീഫ് തിരിച്ചുവന്ന് ഗോൾഡൻ കോസ്റ്റ് ഹോസ്പിറ്റലിലെ പഴയ ജോലിയിൽ പുനഃപ്രവേശിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമേയുള്ളൂവെന്ന് കീൻസ് ലാന്റ് ആരോഗ്യമന്ത്രി പ്രസ്താവിക്കുന്നു.
കഥ തീരുന്നില്ല. മൂന്ന് വർഷങ്ങൾക്ക് ശേഷം ഓസ്‌ട്രേലിയൻ സർക്കാരിനെതിരേ വരുമാന നഷ്ടത്തിനും ചീത്തപ്പേര് ഉണ്ടാക്കിയതിനും ഡോ. ഹനീഫ് കേസ് കൊടുക്കുന്നു. ഡോ. ഹനീഫിന് നാലരക്കോടി നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാവുന്നു. മുൻ കുടിയേറ്റ മന്ത്രി കെവിൻ ആൻഡ്രൂസിനെതിരേ നിയമനടപടി വേണ്ടെന്ന് വയ്ക്കുന്നു. പത്രങ്ങൾ സത്യസന്ധമായും ധീരമായും കാര്യങ്ങൾ തുറന്നെഴുതുന്നു. ഇത് ഓസ്‌ട്രേലിയ.


ഡോ. ഹനീഫിനെ അറസ്റ്റ് ചെയ്തത് കേരളത്തിൽ നിന്നായിരുന്നെങ്കിലോ? നിരപരാധിയാണെന്ന് ഏത് കോടതി പറഞ്ഞാലും നമ്മുടെ മാധ്യമങ്ങൾ വെറുതെ വിടില്ല. ഏതെങ്കിലും പൊലിസുകാരന്റെ ഭാഷ്യമായിരിക്കും നമ്മുടെ പ്രധാന പത്രങ്ങളുടെ തലക്കെട്ടുകൾ തീരുമാനിക്കുന്നത്.
വസ്തുതകൾ ആണ് ജേണലിസത്തിന് വേണ്ടതെന്ന് പറയുമ്പോഴും അധികവും കഥ നെയ്യുന്നത് നമ്മുടെ നാട്ടിൽ നിർഭാഗ്യവശാൽ പത്രങ്ങളും ചാനലുകളുമാണ്. നടിയുടെ കല്യാണം മാത്രമല്ല, സിനിമാ താരങ്ങളുടെ ഗർഭധാരണം വരെ ഒന്നാം പേജ് വാർത്തയാക്കുന്ന പത്രങ്ങളുണ്ട്. കർഷകർ കടക്കെണിയിൽപെട്ടു ആത്മഹത്യ ചെയ്യുന്നത് വാർത്തയല്ല. പൗരസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നങ്ങൾ വാർത്തയല്ല.


പത്രഭാഷ മയക്കുമരുന്നല്ല എന്ന് നമ്മോട് പറഞ്ഞത് മാധ്യമരംഗത്തെ ശ്രദ്ധേയനായ ശശികുമാറാണ്. 'വായനക്കാർക്ക് വേണ്ടതാണ് ഞങ്ങൾ കൊടുക്കാറുള്ളതെന്ന് ചില പത്രാധിപന്മാരും പത്രപ്രവർത്തകരും പറയുന്നത് കേൾക്കാം. മയക്കുമരുന്ന് വിൽപനക്കാരും അതാണ് പറയുന്നത്. ആവശ്യമുള്ളവർക്ക് മാത്രമാണ് മയക്കുമരുന്ന് നൽകുന്നത്. പത്രഭാഷ മയക്കുമരുന്നല്ല.' അത് വിൽക്കുന്നവർ മയക്കുമരുന്ന് കച്ചവടക്കാരന്റെ ഭാഷ പയറ്റുകയല്ല വേണ്ടതെന്ന് ശശികുമാർ.
വാർത്ത തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ തിരുത്തുന്ന, അതുകൊണ്ട് മുറിവേറ്റ നിരപരാധിയായ വ്യക്തിയോട് മാപ്പ് പറയുന്ന എത്ര പത്രങ്ങളും ചാനലുകളും നമുക്കുണ്ട്?
കഥയും കാര്യവും
ചെളിയൊളിപ്പിക്കാനാണ്
ചെളി തന്റെ മുഖം
താമരകൊണ്ട് മറയ്ക്കുന്നത്-
(വിരുത്)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  6 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  6 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  6 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  6 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  6 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  6 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  6 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  6 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  6 days ago