HOME
DETAILS

ജനാധിപത്യ ഇന്ത്യയിലെ വർഗീയ പാർട്ടിയോ?

  
backup
February 11 2023 | 20:02 PM

7864354563-2023-feb-12

അബ്ദുല്ല വാവൂർ

മതനാമങ്ങളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന ആവശ്യവുമായി ഉത്തർപ്രദേശ് ഷിയ വഖ്ഫ് ബോർഡ് മുൻ ചെയർമാനും മതംമാറിയ ആളുമായ ജിതേന്ദ്ര ത്യാഗി ഹരജി സമർപ്പിക്കുകയും അതിന് മറുപടി സത്യവാങ് മൂലം മുസ്‌ലിം ലീഗ് കോടതിയിൽ നൽകുകയും ചെയ്തിരിക്കുകയാണ്. പേരിൽ മുസ്‌ലിം ധ്വനിയുള്ള രാഷ്ട്രീയ പാർട്ടികളെ മാത്രം നിരോധിക്കണമെന്നാണ് ആവശ്യം. ഏഴര പതിറ്റാണ്ടായി രാജ്യത്ത് മതേതര ജനാധിപത്യ ആശയങ്ങൾ ഉയർത്തിപിടിച്ചു ബഹുസ്വര സമൂഹത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തി വരുന്ന മുസ്‌ലിം ലീഗിനെ നിരന്തരമായി വേട്ടയാടിക്കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് കക്ഷികളുടെ മറ്റൊരു നീക്കമാണിത്.


1948 മാർച്ച് 10ന് രൂപീകരിച്ച മുസ്ലിം ലീഗ്, 1951 സെപ്റ്റംബർ ഒന്നിന് മദിരാശിയിൽ ചേർന്ന ദേശീയ കൗൺസിൽ അംഗീകരിച്ച അതിന്റെ ഭരണഘടനയിൽ പാർട്ടിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. പാർട്ടി ഭരണഘടനയുടെ രണ്ടാം വകുപ്പിലും എ, ബി, സി ഉപവകുപ്പുകളിലും പ്രത്യേകം അവ പരാമർശിക്കുന്നുണ്ട്. അത് ഇങ്ങനെ: 2(a), ഇന്ത്യൻ യൂനിയന്റെ സ്വാതന്ത്ര്യവും അഭിമാനവും നിലനിർത്തുകയും സംരക്ഷിക്കുകയും സ്ഥാപിക്കുകയും ജനങ്ങളുടെ അന്തസ്സും സുഖവും വർധിപ്പിക്കുന്നതിൽ പരിശ്രമിക്കുകയും ചെയ്യുക. (b), ഇന്ത്യൻ യൂനിയനിലെ മുസ് ലിംകളുടെയും ഇതര ന്യൂനപക്ഷങ്ങളുടെയും മതപരവും സാംസ്കാരികവും സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവും രാഷ്ട്രീയവും ഭരണപരവുമായ എല്ലാ ന്യായമായ അവകാശങ്ങളും താൽപര്യവും കരസ്ഥമാക്കുകയും സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്യുക. (സി ), ഇന്ത്യയിലെ മുസ് ലിംകളുടെയും മറ്റു സമുദായങ്ങളുടെയും ഇടയിൽ പരസ്പര വിശ്വാസവും സ്നേഹവും ഐക്യവും വളർത്തുക. മുഹമ്മദ്‌ ഇസ്മായിൽ സാഹിബിൻ്റെ ചോദ്യം ഉണ്ട്, 'ഇവയിൽ ഏതെങ്കിലും ഒന്നിനെ ആർക്കാണ് എതിർക്കാൻ കഴിയുക ? ലീഗിനെ വർഗീയമെന്ന് മുദ്രകുത്തുന്നവർ ഈ ലക്ഷ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെ വർഗീയത്വത്തിന്റെ വരുതിയിൽ വരുത്താൻ ആർക്കെങ്കിലും സാധിക്കുമോ?' (മുസ്‌ലിം ലീഗ് ഡോക്യൂമെന്റസ് (1947-70).


1999ൽ മുസ്‌ലിം ലീഗിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് തയാറാക്കിയ ചോദ്യാവലിയിൽ മൈനോറിറ്റി പൊളിറ്റിക്സ് എന്ന കൺസെപ്റ്റിനെ താങ്കൾ എങ്ങനെയാണ് വിലയിരുത്തുന്നത് എന്നതിനോട് പ്രതികരിച്ച് ചരിത്രകാരൻ ഡോ. എം. ഗംഗാധരൻ്റെ മറുപടി ഇങ്ങനെ: 'സെക്കുലർ പൊളിറ്റിക്സ് എന്നാൽ ഒരു രാഷ്ട്രത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും സാമൂഹ്യസാമ്പത്തിക മേന്മയ്ക്ക് വേണ്ടിയുള്ള രാഷ്ട്രീയം എന്നാണ് അർഥമാക്കേണ്ടത്. മത സമുദായങ്ങൾ തമ്മിലോ ജാതി വിഭാഗങ്ങൾ തമ്മിലോ ഉണ്ടാകുന്ന സ്പർദ്ധകളും സംഘട്ടനങ്ങളും സമൂഹത്തിന്റെ ഭൗതികമായ ഉന്നമനത്തെ തടയും. അതിനാൽ അത്തരം സംഘർഷങ്ങൾ ഇല്ലാതിരിക്കാൻ സെക്കുലർ രാഷ്ട്രീയം സ്വീകരിക്കാനിച്ഛിക്കുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുടെ ഭരണഘടനയിൽ വ്യവസ്ഥചെയ്യുന്നു.


എങ്കിലും എണ്ണത്തിലും സമ്പത്തിലും ന്യൂനമായ വിഭാഗങ്ങൾക്ക് അരക്ഷിതബോധമുണ്ടാകുന്ന സാഹചര്യങ്ങൾ സെക്ക്യുലർ രാഷ്ട്രീയത്തിലും ഉണ്ടാകാം. അങ്ങനെ വരുമ്പോൾ അവർ സ്വരക്ഷയ്ക്കും ന്യായമായ അവകാശങ്ങള്‍ നേടാനും വേണ്ടി രാഷ്ട്രീയമായി സംഘടിക്കുമ്പോഴാണ് ന്യൂനപക്ഷ രാഷ്ട്രീയം രൂപം കൊള്ളുന്നത്. ന്യൂനപക്ഷങ്ങൾക്ക് ആത്മവിശ്വാസവും രാഷ്ട്ര നിർമാണ പ്രക്രിയകളിൽ ഫലപ്രദമായി പങ്കെടുക്കാനുള്ള ഉത്സാഹവും നൽകുന്നിടത്തോളം ഈ രാഷ്ട്രീയം നല്ലതാണ്. പൊതുവെ വർഗീയതയുടെ രീതികൾ മുസ്‌ലിം ലീഗ് സ്വീകരിച്ചിട്ടില്ല. മാത്രമല്ല, മാപ്പിളമാർക്ക് രാഷ്ട്രീയമായ സുരക്ഷിതത്വ ബോധം നൽകുന്നതിൽ ലീഗ് നല്ലതുപോലെ വിജയിച്ചിട്ടുമുണ്ട്. (മാപ്പിള പഠനങ്ങൾ, ഡോ. എം. ഗംഗാധരൻ ).


രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ കഴിഞ്ഞ 75 വർഷമായി രാജ്യത്തിന്റെ നിയമനിർമാണ സഭകളിലും പാർലമെന്റിലും മുസ്‌ലിം ലീഗ് പ്രാതിനിധ്യം വഹിച്ചിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം മുസ്‌ലിം ലീഗ് പ്രതിനിധികൾ ഇല്ലാത്ത ഒരുസഭയും (പാർലമെന്റ് ) ഉണ്ടായിട്ടില്ല. കേരളം, തമിഴ്നാട്, കർണാടക, യു.പി, ബംഗാൾ, അസം, പോണ്ടിച്ചേരി നിയമസഭകളിൽ ലീഗ് പ്രതിനിധികൾ ഉണ്ടായിട്ടുണ്ട്.


ഡൽഹി മെട്രോ പൊളിറ്റൻ കൗൺസിലിൽ ലീഗിന് അംഗമുണ്ടായിരുന്നു. മദ്രാസ് കോർപറേഷൻ ചെയർമാനായി ലീഗ് പ്രധിനിധി ഹബീബുല്ല ബേഗിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ബോംബെ കോർപറേഷനിൽ 11 അംഗങ്ങൾ വരെ ലീഗിന് ഉണ്ടായിരുന്നു. ഒരുവേളയിൽ ലീഗിന് ലോക്സഭയിൽ അഞ്ചും രാജ്യസഭയിൽ നാലും അംഗങ്ങൾ വരെ ഉണ്ടായിരുന്നു.


പാർട്ടി ഇന്നുവരെ എവിടെയും മതേതരവിരുദ്ധ പ്രവർത്തനവും നടത്തിയിട്ടില്ല. ഇന്ത്യൻ ഭരണഘടന നിർമാണസഭയിൽ മുഹമ്മദ്‌ ഇസ്മായീൽ സാഹിബിന്റെ നേതൃത്വത്തിൽ ലീഗ് പ്രതിനിധികൾ ഉണ്ടായിരുന്നു. മുഹമ്മദ്‌ ഇസ്മായീൽ സാഹിബ് ഭരണഘടന അസംബ്ലിയിൽ തമിഴ് ഭാഷയുടെ ക്ലാസിക്കൽ പദവിക്ക് വേണ്ടി പോരാടിയത് പ്രത്യേക മത വിഭാഗത്തിന് വേണ്ടിയായിരുന്നില്ല. പൗരാണികവും സാഹിത്യസമ്പന്നവുമായ തമിഴ് ഭാഷ സംസാരിക്കുന്ന ജനങ്ങൾക്കു വേണ്ടിയായിരുന്നു. 1983ൽ തമിഴ്നാട് സ്കൂൾ പാഠപുസ്തകത്തിൽ അദ്ദേഹത്തിൻ്റെ ജീവചരിത്രം കുട്ടികൾക്ക് മഹാനായ മതേതരവാദി എന്ന നിലയിൽ പഠിക്കാനുണ്ടായിരുന്നു. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളും പാലങ്ങളും ഓഡിറ്റോറിയവും അദ്ദേഹത്തിൻ്റെ സ്മാരകമായി. അദ്ദേഹത്തിന്റെ 100ാം ജന്മദിനത്തിൽ 1996ൽ ബഹുമാന സൂചകമായി ഇന്ത്യൻ പോസ്റ്റൽ ഡിപാർട്മെന്റ് സ്റ്റാമ്പ് പുറത്തിറക്കി.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പിൽ 1952 മദ്രാസ് സംസ്ഥാനത്ത് മന്ത്രി സഭയുണ്ടാക്കാൻ ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറൽ രാജാജിക്ക് പിന്തുണ നൽകിയത് മുസ്‌ലിം ലീഗ് ആയിരുന്നു. ഐക്യകേരളത്തിൽ നടന്ന ഒന്നാം തെരഞ്ഞെടുപ്പിൽ ജസ്റ്റിസ് വി.ആർ കൃഷ്ണ അയ്യർ, ഡോ. എ.ആർ മേനോൻ, പി.കെ കോരു എന്നീ സ്വതന്ത്രർ മുസ്‌ലിം ലീഗ് പിന്തുണയിൽ നിയമസഭയിൽ എത്തിയിട്ടുണ്ട്. അവരുടെയെല്ലാം പിന്തുണയിലാണ് ഇ.എം.എസ് പ്രഥമ മുഖ്യമന്ത്രിയായത്.


1967 മുതൽ സംസ്ഥാനത്ത് അധികാര പങ്കാളിത്തം മുസ്‌ലിം ലീഗിന് ഉണ്ടായിട്ടുണ്ട്. ഏറ്റവും കൂടിയ കാലം വിദ്യാഭ്യാസ വകുപ്പിന് നേതൃത്വം നൽകിയത് മുസ്‌ലിം ലീഗ് ആണ്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ ലീഗിൻ്റെ മന്ത്രിമാർ കൊണ്ടുവന്ന പരിഷ്‌കാരങ്ങൾ രാജ്യത്തിനു തന്നെ മാതൃകയാണ്. 1967വരെ ഒരു സർവകലാശാല മാത്രം ഉണ്ടായിരുന്ന കേരളത്തിൽ ഇപ്പോൾ 21സർവകലാശാലകൾ ഉണ്ട്. ഇതിൽ ഭൂരിഭാഗവും ലീഗ് മന്ത്രിമാർ കൊണ്ടുവന്നതാണ്. സംസ്‌കൃതത്തിന് രാജ്യത്ത് ആദ്യമായി സർവകലാശാല സ്ഥാപിച്ചത് 1993ൽ മുസ്‌ലിം ലീഗ് മന്ത്രി ഇ.ടി മുഹമ്മദ്‌ ബഷീറിൻ്റെ കാലത്താണ്, അദ്വൈത ആചാര്യൻ ശങ്കരാചാര്യരുടെ പേരിൽ. മലയാള ഭാഷക്ക് തുഞ്ചത്താചാര്യന്റെ പേരിൽ തിരൂരിൽ സർവകലാശാല സ്ഥാപിച്ചതും മുസ്‌ലിം ലീഗ് മന്ത്രി പി.കെ അബ്ദുറബ്ബാണ്.


ഭരണഘടനയുടെ 73,74 ഭേദഗതിയിലൂടെ അധികാര വികേന്ദ്രീകരണം വരുന്നതിന്റെ വർഷങ്ങൾക്ക് മുമ്പ് ലീഗുകാരനായ അഹമ്മദ് കുരിക്കൾ അതിനുള്ള കാൽവയ്പ്പ് നടത്തിയിരുന്നു എന്നുപറഞ്ഞത് ഇ.എം.എസായിരുന്നു (ഇ.എം.എസ് പഞ്ചായത്ത് രാജ്, 1998). ഭൂപരിഷ്കരണ നിയമം പൂർണമായും നടപ്പാക്കിയത് മുസ്‌ലിം ലീഗിന്റെ പിന്തുണയുള്ള അച്യുതമേനോൻ സർക്കാരായിരുന്നു.


മുസ്‌ലിം ലീഗ് എന്ന മതേതര പാർട്ടി 75 വർഷം രാജ്യത്ത് പ്രവർത്തിച്ചത് ബഹുസ്വര സമൂഹത്തിന്റെ പുരോഗതിക്ക് വേണ്ടി മാത്രമാണ്. ഏഴര പതിറ്റാണ്ടായി ഒരേ പതാകയിലും പേരിലും ആദർശത്തിലുമായി മുസ്‌ലിം ലീഗ് രാജ്യത്ത് പ്രവർത്തിക്കുന്നു, പിന്നോക്ക ന്യൂനപക്ഷ ജനതയുടെ സ്വത്വം ബഹുസ്വര സമൂഹത്തിൽ ഉയർത്തി പിടിച്ച്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടിങ് മെഷീനുകൾ എളുപ്പത്തിൽ ഹാക്ക് ചെയ്യാമെന്ന് ഇലോൺ മസ്‌ക്; നല്ലത് പേപ്പർ ബാലറ്റുകൾ തന്നെ

International
  •  2 months ago
No Image

പ്രവാസികള്‍ക്ക് പുതിയ തൊഴിലവസരങ്ങളുമായി കുവൈത്ത്; ഒരു വര്‍ഷത്തെ കരാര്‍ ജോലിക്കാര്‍ക്കുള്ള വിസ പുനരാരംഭിച്ചു

Kuwait
  •  2 months ago
No Image

പ്രചോദന മലയാളി സമാജം മസ്‌ക്കത്ത് ഓണാഘോഷം സംഘടിപ്പിച്ചു

oman
  •  2 months ago
No Image

ഡൽഹി സിആർപിഎഫ് സ്കൂൾ സ്ഫോടനത്തിന്റെ നിർണായക വിവരങ്ങൾ പുറത്ത്

National
  •  2 months ago
No Image

പ്ലാസ്റ്റിക് പാത്രങ്ങള്‍ വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കുക, നിര്‍ദേശവുമായി ദുബൈ

uae
  •  2 months ago
No Image

ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 26ന് അവധി

Kerala
  •  2 months ago
No Image

23വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: നാളെ 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

എം.സി റോഡിലെ ഗതാഗതക്കുരുക്കിന് അറുതി വരുത്താൻ സുപ്രധാന നീക്കം; വെഞ്ഞാറമൂട് ജംഗ്ഷനിൽ ഫ്ലൈഓവർ ടെണ്ടറിന് അനുമതി

Kerala
  •  2 months ago
No Image

'അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്'; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് സിദ്ദീഖ്

Kerala
  •  2 months ago
No Image

സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ മദ്യലഹരിയിലെന്ന് പൊലിസ്, കസ്റ്റഡിയില്‍

Kerala
  •  2 months ago