തത്തമംഗലത്ത് കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് കുതിരയോട്ട മത്സരം; നൂറോളം പേര്‍ക്കെതിരേ കേസെടുത്ത് പൊലിസ്
പാലക്കാട്: കൊവിഡ് നിയന്ത്രണങ്ങള്‍ കേരളത്തില്‍ കടുപ്പിച്ചപ്പോള്‍ തത്തമംഗലത്ത് അവയെല്ലാം കാറ്റില്‍പ്പറത്തി കുതിരയോട്ട മത്സരം. തത്തമംഗലത്തെ അങ്ങാടി വേലയുമായി ബന്ധപ്പെട്ടാണ് പരിപാടി സംഘടിപ്പിച്ചത്. കാണാന്‍ നിരവധിപേരെത്തി. പരിസരത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും മുകളില്‍ കാഴ്ചക്കാരായി നൂറുകണക്കിനുപേരും അണിനിരന്ന കാഴ്ചയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
ഒടുവില്‍ പ്രദര്‍ശനം പൊലിസ് ഇടപെട്ട് തടഞ്ഞു. മത്സരത്തിനിടെ കുതിരയുടെ വേഗത വര്‍ധിപ്പിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കുതിര മറിഞ്ഞു വീഴുന്ന കാഴ്ചയുടെ വീഡിയോ വൈറലായിട്ടുണ്ട്. ടാറിട്ട റോഡിലൂടെയുള്ള ഓട്ടത്തിലാണ് കുതിരക്ക് നിയന്ത്രണം തെറ്റുന്നത്. ഈ മിണ്ടാപ്രാണിയോട് കാണിക്കുന്ന ക്രൂരതയും വീഡിയോയില്‍ വ്യക്തമാവുന്നു.
സംഭവത്തില്‍ സംഘാടകരും കുതിരയോട്ടത്തില്‍ പങ്കെടുത്തവരുമായി നൂറോളം പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."