പുറത്തിറങ്ങുന്നവര്‍ സത്യപ്രസ്താവന കരുതണം
തിരുവനന്തപുരം: ഇന്നും നാളെയും അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വന്തമായി തയാറാക്കിയ സത്യപ്രസ്താവന കൈയില്‍ കരുതണം. ഇതിനു മാതൃകയില്ല.
വിവാഹം, മരണാനന്തര ചടങ്ങ്, അടുത്തബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, ആശുപത്രിയില്‍ പോകല്‍ എന്നീ കാര്യങ്ങള്‍ക്ക് പുറത്തുപോകാന്‍ ഇന്നും നാളെയും അനുവാദമുണ്ട്. വിവാഹത്തിനാണ് പോകുന്നതെങ്കില്‍ ക്ഷണക്കത്ത് കൈയിലുണ്ടായിരിക്കണം.
ട്രെയിനിലും വിമാനങ്ങളിലും യാത്ര ചെയ്യാന്‍ പോകുന്നവര്‍ പൊലിസ് പരിശോധിക്കുമ്പോള്‍ ടിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ കാണിക്കണം. സത്യപ്രസ്താവന കൈയില്‍ കരുതി ഹോട്ടലില്‍ പോയി ഭക്ഷണം വാങ്ങാം.
മാസ്ക് ധരിച്ച് വീടുകളില്‍ മത്സ്യം എത്തിക്കുന്നതിന് തടസമില്ല. ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്കായി അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും യാത്ര ചെയ്യാം. വിദ്യാര്‍ഥികളെ പരീക്ഷാ സെന്ററുകളില്‍ എത്തിക്കുന്ന രക്ഷാകര്ത്താക്കള് കൂട്ടമായി നില്‍ക്കാതെ മടങ്ങണം. പരീക്ഷ കഴിയുമ്പോള്‍ ഇവര്‍ എത്തിയാല്‍ മതിയാകുമെന്നും നിര്‍ദേശത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."