HOME
DETAILS

ഖുർആനിന്റെ നീതിബോധം അൻവർ സാദിഖ്

  
backup
April 11 2022 | 19:04 PM

%e0%b4%96%e0%b5%81%e0%b5%bc%e0%b4%86%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a8%e0%b5%80%e0%b4%a4%e0%b4%bf%e0%b4%ac%e0%b5%8b%e0%b4%a7%e0%b4%82-%e0%b4%85%e0%b5%bb%e0%b4%b5%e0%b5%bc


ഫൈസി താനൂർ
അന്നൊരു യുദ്ധം കഴിഞ്ഞെത്തിയപ്പോൾ ഖതാദ തന്റെ പടയങ്കി ധാന്യക്കൂമ്പാരത്തിനുള്ളിൽ സൂക്ഷിച്ചുവച്ചതായിരുന്നു. അയൽക്കാരനായ ത്വുഉമത്ത് ബിൻ ഉബൈക് അതു മോഷ്ടിച്ചെടുത്തു. തിരച്ചിലിനൊടുവിൽ ത്വുഉമയാണ് മോഷണം നടത്തിയതെന്ന് ഉടമ ഖതാദയ്ക്കു മനസിലായി. തന്റെ ധാന്യക്കൂമ്പാരത്തിൽനിന്നും പാറിയ പൊടിയെല്ലാം അയാളുടെ വീട്ടുവഴിയിൽ കണ്ടത് പ്രതിയെ മനസിലാക്കാൻ സഹായിച്ചു. പരാതിയുമായി ഖതാദ പ്രവാചക സദസിലെത്തി.


വിവരമറിഞ്ഞ് അസ്വസ്ഥനായ ത്വുഉമ, പിടിക്കപ്പെടുമെന്നുകണ്ടപ്പോൾ അടവുമാറ്റി. തൊണ്ടിമുതൽ എടുത്ത് അയാൾ മറ്റൊരു അയൽക്കാരനായ ജൂതന്റെ വീട്ടിൽ കൊണ്ടുവച്ചു. താനല്ല, അയൽക്കാരനായ സൈദ് എന്ന ജൂതനാണ് മോഷ്ടാവെന്നും തന്നെ വെറുതെ തെറ്റിദ്ധരിക്കുകയാണെന്നും അയാൾ സ്വന്തക്കാർക്കിടയിൽ പ്രചരിപ്പിച്ചു. അവർ അതേറ്റെടുത്തു. മുസ്‌ലിമിന്റെ പടയങ്കി മോഷ്ടിച്ചവൻ ഒരു ജൂതനാണെന്നും ജൂതൻ കട്ടെടുത്തത് പൊറുപ്പിക്കാനാവില്ലെന്നും അവർ പറഞ്ഞു. ഞങ്ങളുടെ ബന്ധുവായ ത്വുഉമയെ ജനം വെറുതെ തെറ്റിദ്ധരിക്കുകയാണെന്നും യഥാർഥ കള്ളനായ ജൂതനെ ശിക്ഷിക്കണമെന്നും അയാളുടെ ബന്ധുക്കൾ പ്രവാചകസദസിൽ വന്നു പറഞ്ഞു. മതംപറഞ്ഞ് നീതിയെ വഴിതിരിച്ചുവിടുകയും നിരപരാധിയെ അപരാധിയാക്കുകയുമായിരുന്നു പലരും.


എന്തു ചെയ്യണമെന്നറിയാതെ ഒരുനിമിഷം മുഹമ്മദ് (സ) ശങ്കിച്ചുനിന്നു. ആ സമയത്താണ് സപ്തവാനങ്ങൾക്കപ്പുറത്തുനിന്നും ഖുർആനിന്റെ ദിവ്യസന്ദേശം. ജൂതൻ നിരപരാധിയാണെന്നും മുസ്‌ലിമാണ് കുറ്റവാളിയെന്നും ഒരിക്കലും നേരിനുപകരം വഞ്ചകരുടെ കൂടെനിൽക്കരുതെന്നും അന്നേരം അവതരിച്ച ഖുർആൻ വചനം നബിയെ ബോധ്യപ്പെടുത്തി. നബിയത് ഉമ്മത്തിനു മുന്നിൽ ഓതിക്കേൾപ്പിച്ചു:
'നിങ്ങൾക്ക് അല്ലാഹു കാണിച്ചുതന്നതിനൊത്ത് വിധികൽപ്പിക്കാൻ വേണ്ടിയാണ്, സത്യപ്രകാരം നിങ്ങൾക്കു നാം വേദഗ്രന്ഥം അവതരിപ്പിച്ചുതന്നിട്ടുള്ളത്. താങ്കൾ വഞ്ചകന്മാർക്കു വേണ്ടി വാദിക്കുന്നവനാവരുത്' (ഖുർആൻ 4/105).


ഇതു പ്രവാചകൻ പ്രഖ്യാപിച്ചു. നീതിക്കു മുന്നിൽ മതവും മാനവും നോക്കാതെ തിരുദൂതർ ഇടപെട്ടു. നിരപരാധിയായ ജൂതനുപകരം അപരാധിയായ മുസ്‌ലിമിനെ ശിക്ഷയ്ക്കു വിധിച്ചു. അയാൾ ഇസ്‌ലാം ഉപേക്ഷിച്ച് ശത്രുരാജ്യമായിരുന്ന മക്കയിലേക്ക് ഒളിച്ചോടി.
ഖുർആൻ ഉയർത്തിപ്പിടിക്കുന്ന നീതിബോധം ഇങ്ങനെയാണ്. അവിടെ ജാതിമത വിവേചനങ്ങൾക്കു സ്ഥാനമില്ല. എല്ലാവർക്കും നീതി ലഭിക്കണം. അല്ലാത്തവ വിചാരണ ചെയ്യപ്പെടണം. ദുനിയാവിൽനിന്ന് സാധിക്കുന്നവ അങ്ങനെ. അല്ലാത്തവ പരലോകത്തുവച്ചും. അതുകൊണ്ട് നീതിബോധത്തോടെ ജീവിക്കാൻ വിശ്വാസി ബാധ്യസ്ഥനാണ്. അത് ഖുർആനിന്റെ കൽപ്പനയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago