സിദ്ദീഖ് കാപ്പന്റെ ആരോഗ്യാവസ്ഥ ഗുരുതരം: സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സാംസ്‌കാരിക നേതാക്കള്‍
തിരുവനന്തപുരം: യുപി പൊലിസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ ഇടപെടമമെന്ന ആവശ്യം ശക്തമാകുന്നു. സര്‍ക്കാരിന്റെ മൗനത്തിനെതിരേ പ്രതിഷേധവും ശക്തമായിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതിനിടയിലും സര്‍ക്കാരോ മുഖ്യമന്ത്രിയോ പ്രതികരിക്കാതിരിക്കുന്നതിനെതിരേ പലരും രംഗത്തെത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മോചനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവുമായി രാഷ്ട്രീയ സാംസ്‌കാരിക സാമൂഹികപ്രവര്‍ത്തകരും രംഗത്തുവന്നിട്ടുണ്ട്. സിദ്ധീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
കോവിഡ് ബാധിതനായ സിദ്ദീഖ് കാപ്പന്‍ മഥുര മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
മാനുഷിക പരിഗണന പോലും നല്‍കാത്ത ആശുപത്രി അധികൃതരുടെ അദ്ദേഹത്തോടുള്ള പെരുമാറ്റത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ കാര്യക്ഷമമായി ഇടപെടണമെന്ന് വിവിധ മേഖലയിലുള്ളവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രസ്താവനയില്‍ ഒപ്പുവെച്ചവര്‍:
റൈഹാന സിദ്ധീഖ് കാപ്പന്‍
കെ. മുരളീധരന്‍ എം.പി
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
കെ.പി.എ മജീദ്
കെ. സച്ചിദാനന്ദന്‍
പി.കെ പോക്കര്‍
പി സുരേന്ദ്രന്‍
എം.പി അബ്ദുസമദ് സമദാനി
സയ്യിദ് മുനവ്വിറലി തങ്ങള്‍
പി.മുജീബുറഹ്മാന്‍
അബ്ദുന്നാസര്‍ മഅദനി
അബ്ദു ശുക്കൂര്‍ ഖാസിമി
ഒ.അബ്ദുറഹ്മാന്‍
വി.എച്ച് അലിയാര്‍ ഖാസിമി
നഹാസ് മാള
ഡോ.വി.പി സുഹൈബ് മൗലവി
ഇലവുപാലം ശംസുദ്ധീന്‍ മന്നാനി
കെ.പി രാമനുണ്ണി
പി.കെ പാറക്കടവ്
ജോയ് മാത്യു
ഹര്‍ഷാദ്
കെ.പി ശശി
ഹമീദ് വാണിയമ്പലം
വി.എം അലിയാര്‍
ഡോ. ഫസല്‍ ഗഫൂര്‍
ശംസീര്‍ ഇബ്രാഹിം
എ എസ്.അജിത്കുമാര്‍
ടി.പി അഷ്‌റഫലി
ഫൈസല്‍ ഹുദവി
അംജദ് അലി ഇ.എം
വിഷ്ണു ഉടഅ
ശ്രീകാന്ത്
ജെനി റൊവീന
ഡോ.വര്‍ഷ ബഷീര്‍
ചിത്രലേഖ
തമന്ന സുല്‍ത്താന
ഹസനുല്‍ ബന്ന
കമല്‍ സി നജ്മല്‍
റാസിഖ് റഹീം
കെ.കെ ബാബുരാജ്
ടി.ടി ശ്രീകുമാര്‍
എം.എച്ച് ഇല്യാസ്
അഡ്വ. തുഷാര്‍ നിര്‍മ്മല്‍
ഐ.ഗോപിനാഥ്
ബി.എസ് ബാബുരാജ്
സലീന പ്രക്കാനം
ഫാസില്‍ ആലുക്കല്‍
ഫാഇസ് കണിച്ചേരി
സി.എ റഊഫ്
നജ്ദ റൈഹാന്‍
റെനി ഐലിന്‍
മജീദ് നദ് വി
കെ.എ ഷാജി
അഡ്വ.അമീന്‍ മോങ്ങം
അഡ്വ. ഹാഷിര്‍ മുഹമ്മദ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."