HOME
DETAILS
MAL
ഉക്രൈനിൽ ആശങ്കയറിയിച്ച് മോദി, ഒന്നിച്ചുനീങ്ങാമെന്ന് ബൈഡൻ
backup
April 11 2022 | 19:04 PM
ന്യൂഡൽഹി
ഉക്രൈനിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും നേരിട്ട് ചർച്ച നടത്തണമെന്ന് പുടിനോടും സെലൻസ്കിയോടും ആവശ്യപ്പെട്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് പ്രസിഡന്റ് ജോ ബൈഡനോട് പറഞ്ഞു. ഇന്ത്യ- യു.എസ് 2 + 2 ചർച്ചയ്ക്ക് മുന്നോടിയായി നടന്ന വെർച്വൽ കൂടിക്കാഴ്ചയിലാണ് മോദി ഇക്കാര്യം അറിയിച്ചത്. കൂടുതൽ ദുരിതാശ്വാസ വസ്തുക്കൾ ഇന്ത്യ ഇനിയും ഉക്രൈനിലേക്ക് അയക്കും. ബുച്ചയിൽ നിരപരാധികളെ കൊലപ്പെടുത്തിയത് ആശങ്കാജനകമാണ്. ഇന്ത്യ അതിനെ അപലപിക്കുകയും നീതിയുക്തമായ അന്വേഷണം ആവശ്യപ്പെടുന്നതായും മോദി പറഞ്ഞു. ഇന്ത്യയുമായി പ്രതിരോധ ഇടപാട് ശക്തമാക്കുമെന്ന് ബൈഡനും പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളെന്ന നിലയിൽ ഇന്ത്യയും യു.എസും സൗഹൃദം തുടരുമെന്ന് മോദി പറഞ്ഞു. ഉക്രൈൻ വിഷയത്തിൽ ഒന്നിച്ചു നീങ്ങാനും മോദി- ബൈഡൻ കൂടിക്കാഴ്ചയിൽ ധാരണയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."